തങ്കി പള്ളിയിൽ വിശുദ്ധ വേഷധാരികളുടെ സംഗമം
1373930
Monday, November 27, 2023 11:39 PM IST
ചേർത്തല: തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ആരാധനാവർഷ സമാപനത്തോടനുബന്ധിച്ച് വിശുദ്ധരുടെ വേഷം ധരിച്ചെത്തിയ നൂറുകണക്കിന് കുട്ടികള്‍ അണിനിരന്നത് വിശ്വാസികൾക്ക് നവ്യാനുഭവമായി. തങ്കി സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിശുദ്ധരുടെ സംഗമത്തിൽ വിശുദ്ധ അൽഫോൻസ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ, വിശുദ്ധ മദർ തെരേസ തുടങ്ങിയവരുടെ വേഷങ്ങളണിഞ്ഞ് കുട്ടികൾ അണിനിരന്നു. വികാരി ഫാ. ജോർജ് എടേഴത്ത്, ഡയറക്ടർ ഫാ. ലോബോ ലോറൻസ് ചക്രശേരി, സിസ്റ്റര്‍ ശോഭ, ഹെഡ്മിസ്ട്രസ് ബ്ലോസം ജൂഡ്, സെക്രട്ടറി ബീന ഫ്രാൻസിസ്, റീന ഷാജി എന്നിവർ നേതൃത്വം നൽകി.