കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ജന്മദിനാഘോഷം
1543994
Sunday, April 20, 2025 11:30 PM IST
ചങ്ങനാശേരി: സീറോമലബാര്‍ സഭയുടെ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ 80-ാം ജന്മദിനം മാതൃഅതിരൂപതയായ ചങ്ങനാശേരിയില്‍ ഊഷ്മളമായി ആഘോഷിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. അതിരൂപതയുടെ സ്നേഹോപഹാരം നല്‍കിയും ഷാള്‍ അണിയിച്ചും ആര്‍ച്ച്ബിഷപ് കർദിനാളിനെ ആദരിച്ചു.
ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, ജോബ് മൈക്കിള്‍ എംഎല്‍എ, സിഎംസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സോഫി റോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫാ. തോമസ് തൈക്കാട്ടുശേരി മംഗളഗാനം ആലപിച്ചു.