നെല്ലുവില വിതരണം ചെയ്യണം: കർഷക യൂണിയൻ
1568710
Friday, June 20, 2025 12:20 AM IST
മങ്കൊമ്പ്: നെല്ലുവില അന്യായമായി വൈകിപ്പിച്ചു കർഷകരെ കടക്കാരാക്കി മാറ്റിയ ഇടതു സർക്കാർ കർഷകവഞ്ചന അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം ജോസ് കോയിപ്പള്ളി ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ നടത്തിയ നെൽകർഷക സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെൽകർഷകരെ മില്ലുകാർക്ക് വിറ്റ സർക്കാർ ബാങ്കുകാർക്ക് മുന്നിൽ പണയം വയ്ക്കാൻ മത്സരിക്കുകയണ്. കർഷകരോട് കൃഷിമന്ത്രി നീതിപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി തോമസ്, ബിജു ചെറുകാട്, ജോസഫ്കുഞ്ഞ് എട്ടിൽ, കെ.വി. ജോസഫ്, മാത്യു ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.