രാ​ഹു​ൽ ഗാ​ന്ധി​യെ തൊ​ട്ട​ടു​ത്ത് ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ദി​യ
Sunday, April 21, 2019 10:09 PM IST
ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ തൊ​ട്ട​ടു​ത്തു ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ദി​യ സൂ​സ​ൻ ജോ​ർ​ജ്. രാ​ഹു​ൽ ഗാ​ന്ധി അ​ങ്കി​ൾ ത​ന്നെ ചേ​ർ​ത്ത് പി​ടി​ച്ച് പേ​രും സ്കൂ​ളി​ന്‍റെ പേ​രും ചോ​ദി​ച്ച​പ്പോ​ൾ ദി​യാ സൂ​സ​ന് സ​ന്തോ​ഷം ഇ​ര​ട്ടി​യാ​യി.
രാ​ഹു​ൽ​ഗാ​ന്ധി ഈ ​വ​ർ​ഷം ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ വ​രു​ന്ന വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ നേ​രി​ൽ കാ​ണ​ണം എ​ന്നു​ള്ള ആ​ഗ്ര​ഹം ത​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. മ​ക​ളെ കൊ​ണ്ട് സ്വ​ന്തം കൈ​പ്പ​ട​യി​ൽ ക​ത്തെ​ഴു​തി​ച്ച് ഈ​മെ​യി​ൽ മു​ഖാ​ന്തി രം ​ദി​യ​യു​ടെ ആ​ഗ്ര​ഹം രാ​ഹു​ൽ ഗാ​ന്ധി​യെ ര​ക്ഷി​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു.
പി​ന്നീ​ട് കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ആ​ല​പ്പു​ഴ വ​രു​ന്ന വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ദി​യ​യു​ടെ ആ​ഗ്ര​ഹം അ​വ​ർ എം.​പി കെ.​സി വേ​ണു​ഗോ​പാ​ലി​നേ​യും ആ​ല​പ്പു​ഴ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ലി​ജു​വി​നേ​യും അ​റി​യി​ച്ച​പ്പോ​ൾ കാ​ണാ​ൻ അ​വ​സ​രം ഒ​രു​ക്കി ത​രാ​മെ​ന്ന് അ​വ​ർ ഉ​റ​പ്പ് ന​ൽ​കി. ദി​യ​ക്ക് ത​ന്‍റെ ആ​ഗ്ര​ഹം സാ​ധി​ച്ച വി​വ​രം ഡി​സി​സി ഓ​ഫീ​സി​ൽ നി​ന്ന്അ​റി​യി​ച്ച​പ്പോ​ൾ സ​ന്തോ​ഷ​ത്തി​നു അ​തി​രു​ക​ളി​ല്ലാ​യി​രു​ന്നു.
ആ​ല​പ്പു​ഴ പ​വ​ർ​ഹൗ​സ് വാ​ർ​ഡി​ൽ പ​ള്ളി​പ്പാ​ട്ട് വീ​ട്ടി​ൽ ജോ​ർ​ജ് പ​ള്ളി​പ്പാ​ട​ന്‍റെ​യും ചി​ത്ര ജോ​ർ​ജി​ന്‍റെ​യും മ​ക​ളാ​ണ് ദി​യ സൂ​സ​ൻ ജോ​ർ​ജ്