കു​ട്ട​നാ​ട് മ​ഹോ​ത്സ​വം സാം​സ്കാ​രി​ക സ​മ്മേ​ള​നം
Monday, May 20, 2019 10:04 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് ത​നി​മ​യു​ടെ പ​ത്താം​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച കു​ട്ട​നാ​ട് മ​ഹോ​ത്സ​വ​ത്തി​ന്‍റെ സാം​സ്കാ​രി​ക സ​മ്മേ​ള​നം കേ​ര​ള ഫോ​ക്ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സി.​ജെ. കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡോ. ​തോ​മ​സ് പ​ന​ക്ക​ളം ര​ചി​ച്ച പി​ന്നൊ​ഴു​ക്കു​ക​ൾ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​റി​ന് ന​ൽ​കി അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. കാ​വാ​ലം ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ത്ര​യോ​സ് മാ​റാ​ട്ടു​ക​ളം ത​നി​മ ഫൈ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഫാ. ​തോ​മ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, മ​നു മ​ങ്കൊ​ന്പ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ​മാ​രാ​യ മം​ഗ​ല​ശേ​രി പ​ത്മ​നാ​ഭ​ൻ, വ​ർ​ഗീ​സ് പ​ന​ക്ക​ളം, ച​ന്പ​ക്കു​ളം ബേ​ബി, സ​രോ​ജ​നി​യ​മ്മ, സ​ര​സ​മ്മ ഗോ​പി​നാ​ഥ​ൻ, ഗി​രീ​ഷ് രാ​മ​ങ്ക​രി, വാ​ദ്യ​ക​ലാ​കാ​ര​ൻ സു​ജി​ത്ത് കൈ​ന​ക​രി തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.