സ​ർ​വ​ക​ക്ഷി യോ​ഗം ന​ട​ന്നു
Tuesday, May 21, 2019 10:25 PM IST
എ​ട​ത്വ: വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ എ​ട​ത്വ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ചു. ത​ല​വ​ടി, എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​ട​ത്വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ സി​സി​ൽ ക്രി​സ്റ്റി​ൽ​രാ​ജ് നേ​തൃ​ത്വം ന​ൽ​കി.
സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ​കൂ​ട്ടി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. വോ​ട്ടെ​ണ്ണ​ൽ ദി​ന​ത്തി​ൽ സം​യ​മ​നം പാ​ലി​ക്കാ​ൻ എ​ല്ല പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് രാ​ഷ്ട്രീ​യ, സം​ഘ​ട​ന നേ​താ​ക്ക​ൾ പോ​ലീ​സി​ന് ഉ​റ​പ്പ് ന​ൽ​കി. യോ​ഗ​ത്തി​ൽ വി.​കെ. സേ​വ്യ​ർ, ബെ​റ്റി ജോ​സ​ഫ്, കെ. ​ബി​ജു, ച​ന്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു പാ​ല​ത്തി​ങ്ക​ൽ, ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത്കു​മാ​ർ പി​ഷാ​ര​ത്ത്, പി.​കെ. സു​രേ​ന്ദ്ര​ൻ, ജോ​ജി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.