തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് പ്രദേശങ്ങളിൽ നി​ലം​നി​ക​ത്ത​ൽ വ്യാ​പ​കം
Saturday, July 13, 2019 10:14 PM IST
തു​റ​വൂ​ർ: തു​റ​വൂ​ർ, കു​ത്തി​യ​തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​മം കാ​റ്റി​ൽ പ​റ​ത്തി ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഒ​ത്താ​ശ​യോ​ടെ വെ​ള്ള​ക്കെ​ട്ടി​ന് വ​ഴി​യൊ​രു​ക്കി ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ നി​ക​ത്തു​ന്നു​വെ​ന്ന് പ​രാ​തി.

തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ന​ക്കോ​ടം പ്ര​ദേ​ശം, പു​ത്ത​ൻ​ച​ന്ത പ​ടി​ഞ്ഞാ​റ്, കാ​വി​ൽ പ്ര​ദേ​ശം, കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ചാ​വ​ടി ക​രാ​ച്ചി​റ തോ​ടി​നു സ​മീ​പം, ആ​റാം വാ​ർ​ഡി​ൽ ത​റ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ നീ​ർ​ത്ത​ട​ങ്ങ​ളാ​ണ് നി​ക​ത്തു​ന്ന​ത്. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സ്റ്റോ​പ്പ് മെ​മ്മോ​യെ തു​ട​ർ​ന്നും നി​ർ​ത്തി വ​യ്ക്കു​ന്ന നീ​ർ​ത്ത​ടം നി​ക​ത്ത​ൽ ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി കാ​ല​ങ്ങ​ളി​ലും വീ​ണ്ടും ആ​രം​ഭി​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

കു​ത്തി​യ​തോ​ട് പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ നെ​രി​യി​ൽ, കൈ​ത​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ലി​ലെ നീ​ർ​ത്ത​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഇ​തി​ന​കം നി​ക​ത്തി ക​ഴി​ഞ്ഞു. നീ​ർ​ത്ത​ട​ങ്ങ​ൾ​ക്ക് അ​രി​കി​ൽ ടി​പ്പ​റു​ക​ളി​ൽ എ​ത്തി​ച്ച് അ​ടി​ച്ചു​കൂ​ട്ടു​ന്ന പൂ​ഴി ഏ​താ​നും ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞ് നി​ര​ത്തു​ക​യാ​ണ് പ​തി​വ്. നി​ക​ത്തി​യ സ്ഥ​ല​ത്തി​ന് ന​ടു​വി​ൽ പ​ല​യി​ട​ത്താ​യി തെ​ങ്ങി​ൻ തൈ​ക​ളും ന​ടാ​റു​ണ്ട്.

പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളു​ടെ സ​മീ​പ​ത്തെ നീ​ർ​ത്ത​ട​ങ്ങ​ളാ​ണ് ഭൂ​രി​ഭാ​ഗ​വും ഭൂ​മാ​ഫി​യ നി​ക​ത്തു​ന്ന​തും. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ​തി​നാ​ൽ മ​ഴ​ക്കാ​ല​ത്ത് വെ​ള​ള​ക്കെ​ട്ടി​ന്‍റെ ഏ​റെ ദു​രി​ത​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ക​ത്ത​ൽ തു​ട​രു​ന്പോ​ഴും അ​ധി​കൃ​ത​ർ വെ​റും കാ​ഴ്ച​ക്കാ​രാ​വു​ക​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. നി​ല​വി​ലു​ള​ള നീ​ർ​ത്ത​ട​ങ്ങ​ൾ കൂ​ടി നി​ക​ത്തു​ന്ന​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള​ള വീ​ടു​ക​ൾ പൂ​ർ​ണ്ണ​മാ​യും വെ​ള​ള​ത്തി​ലാ​കും. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.