ഗ്രോ​ബാ​ഗും പ​ച്ച​ക്ക​റി​തൈ​ക​ളും വി​ത​ര​ണം ചെ​യ്തു
Wednesday, July 17, 2019 10:32 PM IST
പൂ​ച്ചാ​ക്ക​ൽ: ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് എ​ൽ​പി സ്കൂ​ളു​ക​ൾ​ക്ക് 100 വീ​തം ഗ്രോ​ബാ​ഗും പ​ച്ച​ക്ക​റി​തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഒ​റ്റ​പ്പു​ന്ന എ​ൽ​പി സ്കൂ​ളി​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ നി​ർ​വ​ഹി​ച്ചു.

വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ പ്ര​സീ​ത വി​നോ​ദ്, ഷി​ൽ​ജ സ​ലിം, നൈ​സി ബെ​ന്നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​കെ.​സി​ബു, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൻ വി​ജി ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.