ചേ​ർ​ത്ത​ല ട്രാ​ൻ​സ്പോ​ർ​ട്ട് സ്റ്റാ​ൻ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്
Sunday, July 21, 2019 10:29 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ വെ​ള്ള​ക്കെ​ട്ട്. അ​ഴു​ക്കു​വെ​ള്ള​ക്കെ​ട്ടി​നു​ള്ളി​ൽ കി​ട​ന്ന് നി​ര​വ​ധി ബ​സു​ക​ൾ ന​ശി​ക്കു​ന്നു. ബ​സ് സ്റ്റാ​ൻ​ഡി​ന് വ​ട​ക്ക് ബ​സു​ക​ൾ പാ​ർ​ക്കു​ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ് വെ​ള്ള​ക്കെ​ട്ട് ഏ​റ്റ​വും രൂ​ക്ഷം. കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ പെ​യ്ത്തു വെ​ള്ളം ഒ​ഴു​കി​പോ​കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ല ബ​സു​ക​ളു​ടെ​യും മു​ൻ​വ​ശ​ത്തെ ട​യ​റു​ക​ൾ ചെ​ളി​യും അ​ഴു​ക്കും നി​റ​ഞ്ഞ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ്. ഇ​ത് ബ​സു​ക​ളു​ടെ ബ്രേ​ക്കി​നും ട​യ​റി​നും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ർ പോ​ലും പ​റ​യു​ന്ന​തും. കൂ​ടാ​തെ തു​രു​ന്പു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്.

നൂ​റോ​ളം ബ​സു​ക​ളാ​ണ് ചേ​ർ​ത്ത​ല ഡി​പ്പോ​യ്ക്ക് ഉ​ള്ള​ത്. ഈ ​ബ​സു​ക​ൾ​ക്കെ​ല്ലാം പാ​ർ​ക്കു​ചെ​യ്യാ​നു​ള്ള സ്ഥ​ല​സൗ​ക​ര്യം തെ​ക്കു​ഭാ​ഗ​ത്ത് ഇ​ല്ല. ഡി​പ്പോ​യി​ലെ നാ​ലി​ലൊ​രു ഭാ​ഗം ബ​സു​ക​ൾ പാ​ർ​ക്കു​ചെ​യ്യാ​ൻ മാ​ത്ര​മേ ഇ​ട​മു​ള്ളൂ. അ​തു​കൊ​ണ്ട് കൂ​ടു​ത​ൽ ബ​സു​ക​ളും രാ​ത്രി​യി​ൽ പാ​ർ​ക്കു​ചെ​യ്യു​ന്ന​ത് സ്റ്റാ​ൻ​ഡി​ലെ ഗാ​രേ​ജി​ന്‍റെ പി​റ​കു​വ​ശ​ത്തു​ള്ള വ​ട​ക്കു​ഭാ​ഗ​ത്തെ വി​ശാ​ല​മാ​യ ഗ്രൗ​ണ്ടി​ലാ​ണ്. ഇ​വി​ടെ​യാ​ണെ​ങ്കി​ൽ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ളാ​യ​തി​നാ​ൽ വെ​ള്ള​ക്കെ​ട്ടു​മാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ മു​ട്ടോ​ളം വെ​ള്ള​മു​ണ്ട്്. രാ​വി​ലെ സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​യി ബ​സ് എ​ടു​ക്കാ​ൻ വ​രു​ന്ന ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ഈ ​വെ​ള്ള​ത്തി​ൽ നീ​ന്തി​വേ​ണം ബ​സി​ൽ ക​യ​റി​പ്പ​റ്റാ​ൻ. സ്റ്റാ​ൻ​ഡി​ന്‍റെ വ​ട​ക്കു​കി​ഴ​ക്കു​ഭാ​ഗ​ത്താ​ണെ​ങ്കി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ലെ മു​ഴു​വ​ൻ വേ​സ്റ്റു​ക​ളെ​ല്ലാം ഇ​ട്ട് പ്ലാ​സ്റ്റി​ക് കി​റ്റും കു​പ്പി​ക​ളും മ​ണ്ണും വെ​ള്ള​വും ചേ​ർ​ന്ന് കു​ഴ​ന്പു​പ​രു​വ​ത്തി​ലു​മാ​ണ്. ഇ​തി​ൽ ച​വി​ട്ടി​യാ​ൽ കാ​ൽ കു​ടു​ങ്ങി​പ്പോ​കു​മെ​ന്ന ഭ​യ​ത്തി​ലാ​ണ് ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​ർ.

ഇ​തി​നു സ​മീ​പ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ സെ​പ്റ്റി​ക് ടാ​ങ്കി​ലെ മ​ലി​ന​ജ​ല​വും കൂ​ടി​ക്ക​ല​ർ​ന്നാ​ണ് കി​ട​ക്കു​ന്ന​ത്. കൂ​ടാ​തെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും. ബ​സ് സ്റ്റാ​ൻ​ഡി​നു പ​ടി​ഞ്ഞാ​റും ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​കാ​ര്യാ​ല​യ​ത്തി​ന് കി​ഴ​ക്കു​മാ​യി കി​ട​ക്കു​ന്ന കാ​ന​യി​ലേ​ക്ക് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ പെ​യ്ത്തു​വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​ഞ്ഞാ​ൽ ഇ​വി​ടു​ത്തെ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​ര​മാ​കും. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​ത് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യാ​ണെ​ന്ന് എ​ടി​ഒ ര​ത്നാ​ക​ര​ൻ പ​റ​ഞ്ഞു. ബ​സ് സ്റ്റാ​ൻ​ഡി​നു​ള്ളി​ലെ വെ​ള്ള​ക്കെ​ട്ട് മാ​റ്റി​ത്ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി ന​ല്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.