മ​ാലി​ന്യം തള്ളിയിട്ട് ഒ​രു​വ​ർ​ഷം, രോ​ഗ ഭീ​തി​യി​ൽ നാ​ട്ടു​കാ​ർ
Sunday, July 21, 2019 10:29 PM IST
പൂ​ച്ചാ​ക്ക​ൽ: പ്ര​ള​യാ​ന​ന്ത​ര മാ​ലി​ന്യം തള്ളിയിട്ട് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും മാ​ലി​ന്യം നീ​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ. പൊ​തു സ്ഥ​ല​ത്തെ മാ​ലി​ന്യ കൂ​ന്പാ​രം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് രോ​ഗ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.
പ​ഴ​യ തൈ​ക്കാ​ട്ടു​ശേ​രി-​തു​റ​വൂ​ർ ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ഫെ​റി​യി​ലെ തു​റ​വൂ​ർ ജെ​ട്ടി​യു​ടെ സ​മീ​പ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ലാ​ണ് മാ​ലി​ന്യം നീ​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലും ആ​രോ​ഗ്യ വ​കു​പ്പി​ലും പ​ല​ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക്ലീ​ൻ​കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി ഹ​രി​ത​ക​ർ​മ സേ​ന​യും ശു​ചി​ത്വ​മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​രും ശേ​ഖ​രി​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ് ചാ​ക്കി​ൽ കെ​ട്ടി വെ​യി​റ്റിം​ഗ് ഷെ​ട്ടി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.
മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം മാ​ലി​ന്യം പ്ര​ദേ​ശ​ത്തും കാ​യ​ലി​ലും വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​വും നാ​ൾ​ക്കു​നാ​ൾ കു​മി​ഞ്ഞു​കൂ​ടി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
എ​ന്നാ​ൽ പ്ര​ള​യ​ത്തി​നു ശേ​ഷം സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു ഇ​വി​ടെ സൂ​ക്ഷി​ച്ച​തെ​ന്നും ക്ലീ​ൻ കേ​ര​ള​യു​ടെ മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രെ പ​ല​ത​വ​ണ വി​ളി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണം എ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടും അ​വ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
പ​ഞ്ചാ​യ​ത്തു​ക​ളിൽ ശു​ചി​ത്വ പ​രി​പാ​ല​ന രം​ഗ​ത്ത് സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ​മാ​യ പു​നഃ​ചം​ക്ര​മ​ണ​ത്തി​നും സം​സ്ക​ര​ണ​ത്തി​നും ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്ത ക്ലീ​ൻ കേ​ര​ള പ​ദ്ധ​തി ല​ക്ഷ്യം കാ​ണാ​ത്ത സ്ഥി​തി​യാ​ണ്.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തോ​ടു പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി​ക​ളും തെ​രു​വു​നാ​യ ശ​ല്യ​വു​മൊ​ക്കെ നാ​ൾ​ക്കു​നാ​ൾ മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തോ​ടൊ​പ്പം പെ​രു​കു​ക​യാ​ണ്. മാ​ലി​ന്യം എ​ത്ര​യും വേ​ഗം സം​സ്ക​രി​ച്ചി​ല്ലെ​ങ്കി​ൽ മ​ണ്ണും ജ​ല​വു​മെ​ല്ലാം കൂ​ടു​ത​ൽ മ​ലി​ന​മാ​യി​ത്തീ​രു​മെ​ന്നു ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
മാ​ലി​ന്യ നി​ക്ഷേ​പം വ​ർ​ധി​ക്കു​ന്ന​ത് അ​തി​ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ൽ ആ​ണ് നാ​ട്ടു​കാ​ർ. മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യോ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യോ സ​ർ​ക്കാ​റി​ന്‍റെ ത​ന്നെ​യോ ഉ​റ​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്.