ക്യാന്പുകളിൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Monday, July 22, 2019 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ആ​റാ​ട്ടു​പു​ഴ, മാ​രാ​രി​ക്കു​ളം സൗ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്ത് എ​ൽ​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​ന്പി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​നൂ​പു​ര​യു​ടെ നേ​തൃ​ത്വ​ത്തി​ലും കാ​ട്ടൂ​ർ ല​യോ​ള പാ​രി​ഷ് ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സു​ലേ​ഖ​റാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി​യ​ത്. ആ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി.