ന​ടു​വൊ​ടി​ച്ച് ദേ​ശീ​യ​പാ​ത; അ​പ​ക​ട​ങ്ങ​ൾ പ​തി​വു​കാ​ഴ്ച
Monday, July 22, 2019 10:42 PM IST
തു​റ​വൂ​ർ: നാ​ട്ടു​കാ​രു​ടെ ന​ടു​വൊ​ടി​ച്ച് ദേ​ശീ​യ​പാ​ത. മാ​തൃ​കാ സു​ര​ക്ഷാ പാ​ത​യാ​യ ചേ​ർ​ത്ത​ല, ഒ​റ്റ​പ്പു​ന്ന, അ​രൂ​ർ ദേ​ശീ​യ പാ​ത അ​പ​ക​ട​പാ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​ർ​ഷ​കാ​ല​ത്തെ ആ​ദ്യ​ത്തെ മ​ഴ​യി​ൽ ത​ന്നെ നൂ​റു ക​ണ​ക്കി​ന് കു​ഴി​ക​ളാ​ണ് ചേ​ർ​ത്ത​ല മു​ത​ൽ അ​രൂ​ർ വ​രെ​യു​ള്ള​ത്. ഇ​രു​പ​ത്തി​യ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം ദു​ർ​ഘ​ട പാ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
മ​ഴ പെ​യ്ത് തു​ട​ങ്ങി​യ​തോ​ടെ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ന്ന കു​ഴി​ക​ളി​ൽ വീ​ണ് ദി​നം​പ്ര​തി നി​ര​വ​ധി വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. രാ​ത്രി കാ​ല​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​ങ്ങ​ൾ ഏ​റെ​യും ന​ട​ക്കു​ന്ന​ത്. പാ​ത​യു​ടെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും ശോ​ച്യാ​വ​സ്ഥ​യും മൂ​ലം നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ യാ​തൊ​ന്നും കാ​ണാ​ത്ത മ​ട്ടാ​ണ്. ദേ​ശീ​യ​പാ​ത മീ​ഡി​യ​നു​ക​ളി​ൽ നൂ​റ് ക​ണ​ക്കി​ന് വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗ​വും തെ​ളി​യാ​റി​ല്ല.
അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​തെ വി​ള​ക്കു​കാ​ലി​ൽ ബ​ഹു​വ​ർ​ണ പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ക​രാ​റു​കാ​ര​ൻ ല​ക്ഷ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ന്പോ​ൾ വ​ഴി​വി​ള​ക്കി​ന് വൈ​ദ്യു​ത ചാ​ർ​ജ് ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ക​ഐ​സ്ഇ​ബി​യ്ക്കു ന​ൽ​കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ കൈ​ക​ഴു​ക​യാ​ണ്. ക​രാ​റു​കാ​ര​നെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.
ദേ​ശീ​യ പാ​ത​യി​ൽ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടും രൂ​പ​പ്പെ​ട്ട​തോ​ടെ ഇ​രു​ൾ നി​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് പേ​ടി സ്വ​പ്ന​മാ​ണ്. റോ​ഡി​ലെ കു​ഴി​ക​ൾ ക​ണ്ട് വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് വെ​ട്ടി​ച്ചു മാ​റ്റു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട ഇ​ടി​യും നി​ത്യ​സം​ഭ​വ​മാ​ണ്. ത​ങ്കി​ക്ക​വ​ല, പു​തി​യ​കാ​വ്, വ​യ​ലാ​ർ, പ​ട്ട​ണ​ക്കാ​ട്, പൊ​ന്നാം വെ​ളി, പ​ത്മാ​ക്ഷി​ക്ക​വ​ല, പു​ത്ത​ൻ​ച​ന്ത, തു​റ​വൂ​ർ, എ​ൻ​സി​സി ക​വ​ല, പാ​ട്ടു​കു​ള​ങ്ങ​ര, കു​ത്തി​യ​തോ​ട്, കോ​ടം​തു​രു​ത്ത്, ച​മ്മ​നാ​ട്, എ​ര​മ​ല്ലൂ​ർ, ച​ന്തി​രൂ​ർ, അ​രൂ​ർ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​പ​ക​ട​കെ​ണി​യാ​യി നി​ര​വ​ധി കു​ഴി​ക​ളു​ള്ള​ത്.
അ​രൂ​ർ പെ​ട്രോ​ൾ​പ​ന്പി​ന് തെ​ക്കു​വ​ശം, പി​ള​ള​മു​ക്ക്, കോ​ടം​തു​രു​ത്ത്, പാ​ട്ടു​കു​ള​ങ്ങ​ര, വ​യ​ലാ​ർ ക​വ​ല, ത​ങ്കി​ക്ക​വ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല​ത്ത് ക​ന​ത്ത വെ​ള്ള​ക്കെ​ട്ടാ​ണ് രൂ​പ​പ്പെ​ടു​ന്ന​ത്. ദേ​ശീ​യ പാ​ത​യോ​ര​ത്ത് മ​തി​യാ​യ കാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം.
ദേ​ശീ​യ​പാ​ത മീ​ഡി​യ​നു​ക​ളും പാ​ത​യോ​ര​വും ഇ​പ്പോ​ൾ കാ​ട് ക​യ​റി കി​ട​ക്കു​ന്നു. ന​ട​പ്പാ​ത​യും റോ​ഡും ത​മ്മി​ലു​ള്ള ഉ​യ​ര വ്യ​ത്യാ​സം മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ട്.