വി​റ​ക് എ​ത്തി​യി​ല്ല; ക്യാ​ന്പി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വൈ​കി
Wednesday, August 14, 2019 10:07 PM IST
മാ​വേ​ലി​ക്ക​ര: അ​ടു​പ്പു ക​ത്താ​ൻ വി​റ​ക് എ​ത്തി​യി​ല്ല. ക്യാ​ന്പി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വൈ​കി.
ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ദു​രി​ത ബാ​ധി​ത​ർ താ​മ​സി​ക്കു​ന്ന ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ക​രി​പ്പു​ഴ ക​ട​വൂ​ർ യു​പി​എ​സി​ലാ​ണ് സം​ഭ​വം. 47കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 200 പേ​രാ​ണ് ഇ​വി​ടെ ഉ​ള്ള​ത്. ക​ഴി​ഞ്ഞ​ദി​വ​സം ക്യാ​ന്പി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ച്ച​ത് 3.30നു ​ആ​ണ്.
പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ ഉ​ണ്ടെ​ങ്കി​ലും അ​ടു​പ്പ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​തു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ക്യാ​ന്പി​ലെ പു​രു​ഷ·ാ​ർ കു​റ​ച്ചു വി​റ​ക് ശേ​ഖ​രി​ച്ചെ​ങ്കി​ലും ഉ​ണ​ങ്ങാ​ത്ത​ത് ആ​യ​തി​നാ​ൽ പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. ക്യാ​ന്പി​ലെ വി​വ​ര​ങ്ങ​ൾ അ​റി​യാ​നെ​ത്തി​യ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ കെ.​ആ​ർ. ശ്രീ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ക​ണ്ണ​ൻ കേ​ശ​വ​ൻ, സ​തീ​ശ് എ​ന്നി​വ​ർ ചേ​ർ​ന്നു ചി​ര​ട്ട, ഉ​ണ​ങ്ങി​യ തൊ​ണ്ട് എ​ന്നി​വ പോ​ലീ​സ് ജീ​പ്പി​ൽ ശേ​ഖ​രി​ച്ചു കൊ​ണ്ടു​വ​ന്നു ന​ൽ​കി. ഇ​തു​പ​യോ​ഗി​ച്ചാ​ണു ക്യാ​ന്പി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കാ​നാ​യ​ത്.