വൈ​റോ​ള​ജി ലാ​ബു​ക​ൾ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ങ്ങ​ണ​മെ​ന്ന്
Saturday, August 17, 2019 10:17 PM IST
ആ​ല​പ്പു​ഴ: മാ​ര​ക സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളാ​യ നി​പ, എ​ച്ച്‌വ​ണ്‍ എ​ൻ​വ​ണ്‍ തു​ട​ങ്ങി​യ​വ​യു​ടെ രോ​ഗ​നി​ർ​ണ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ വൈ​റോ​ള​ജി ലാ​ബു​ക​ൾ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും തു​ട​ങ്ങ​ണ​മെ​ന്ന് കേ​ര​ള ഗ​വ​ണ്‍​മെ​ന്‍റ് ലബോ​​ട്ട​റി ടെ​ക്നീ​ഷൻ​സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളി​ൽ ലബോറ​ട്ട​റി സം​വി​ധാ​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്പോ​ൾ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​രി​ച​യ സ​ന്പ​ന്ന​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സ്പെ​ഷൽ റൂ​ൾ​സ് ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഇ​ന്നു സ​മാ​പി​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇ​ന്ന് 10.30 ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് പി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​ഘ​ട​ന​യു​ടെ ദു​രി​താ​ശ്വാ​സ സ​ഹാ​യം ച​ട​ങ്ങി​ൽ മ​ന്ത്രി​ക്കു കൈ​മാ​റു​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.