ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ; റോ​ഡ​രി​കി​ലെ മ​ര​ച്ചി​ല്ല​ക​ൾ മു​റി​ച്ചുമാ​റ്റി
Saturday, August 17, 2019 10:24 PM IST
അ​ന്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പു​ന്ന​പ്ര ഭാ​ഗ​ങ്ങ​ളി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന കൂ​റ്റ​ൻ മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റി. ദേ​ശീ​യ പാ​ത​യി​ൽ പു​ന്ന​പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ൻ​ഭാ​ഗ​ങ്ങ​ളി​ലും പു​ന്ന​പ വി​ല്ലേ​ജ് ഓ​ഫീ​സി​ന് വ​ട​ക്കു​ഭാ​ഗ​ത്താ​യും സ്ഥി​തി ചെ​യ്തി​രു​ന്ന അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യി​രു​ന്ന നാ​ലോ​ളം വൃ​ക്ഷ​ങ്ങ​ളു​ടെ വ​ൻ​ശി​ഖ​ര​ങ്ങ​ളാ​ണ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പു​ന്ന​പ്ര പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ പാ​ത വി​ഭാ​ഗം മു​റി​ച്ചു നീ​ക്കി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ തു​ട​ങ്ങി​യ ശി​ഖ​ര​ങ്ങ​ൾ മു​റി​ക്ക​ൽ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ മ​ര​ച്ചി​ല്ല​ക​ൾ വീ​ണ് വ​ൻ ദു​ര​ന്ത​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ചി​ല്ല​ക​ൾ മു​റി​ച്ചു മാ​റ്റാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്നോ​ട്ടു​വ​ന്ന​ത്. റോ​ഡി​ന് കു​റു​കെ ത​ടി വീ​ണ് ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷ​മാ​കാ​തി​രി്ക്കാ​ൻ പു​ന്ന​പ്ര പോ​ലീ​സും സ​ഹാ​യ​ത്തി​നാ​യി ദേ​ശീ​യ​പാ​ത​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.