വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം കെഎ​സ്ആ​ർ​ടി​സി​ക്ക് ബാ​ധ്യ​ത
Sunday, August 18, 2019 10:16 PM IST
ചേ​ർ​ത്ത​ല: പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണം നി​ല​ച്ച ചേ​ർ​ത്ത​ല കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം കെഎ​സ്ആ​ർ​ടി​സി​ക്കു ബാ​ധ്യ​ത​യാ​കു​ന്നു. ഇ​പ്പോ​ൾ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​കെ​ട്ടി​ടം. പ്ലാ​സ്റ്റി​ക് വേ​സ്റ്റ്, ചാ​ക്കു​ക​ളി​ലാ​ക്കി ഓ​രോ മു​റി​ക​ളി​ലും നി​റ​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​പ്പോ​യി​ലെ വി​വി​ധ യൂ​ണി​യ​ന്‍റെ ബാ​ന​റു​ക​ളും അ​ടു​ക്കി​വ​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ടം ഇ​പ്പോ​ൾ കെഎ​സ്ആ​ർ​ടി​സി​ക്കു ത​ന്നെ ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.

നി​ല​വി​ലെ സ്ഥി​തി​യി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​ക​രി​ക്കാ​നോ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നോ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ്. 2009ൽ ​കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ് സേ​ഫ് വി​മ​ണ്‍ സേ​ഫ് ട്രാ​വ​ൽ പ​ദ്ധ​തി പ്ര​കാ​രം വ​നി​താ വി​ശ്ര​മ കേ​ന്ദ്ര​ത്തി​നാ​യി 24.5 ല​ക്ഷം അ​നു​വ​ദി​ച്ച​ത്. 2010ൽ ​ഇ​തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ഇ​രു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ക​രാ​റു​കാ​ര​ൻ മ​രി​ച്ച​തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ച​ത്. ക​രാ​റു​കാ​ര​ന്‍റെ മ​ക​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ട​സ്സ​ങ്ങ​ളി​ൽ കു​ടു​ങ്ങി. ത​ട​സങ്ങ​ൾ​ക്കു പി​ന്നി​ൽ കെഎ​സ്ആ​ർ​ടി​സി സി​വി​ൽ വി​ഭാ​ഗ​ത്തി​ന്‍റെ നി​സഹ​ക​ര​ണ​മാ​ണെ​ന്ന ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ ക​രാ​ർ ന​ട​പ​ടി​ക​ൾ റ​ദ്ദാ​കു​ക​യാ​യി​രു​ന്നു.

വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക​ട​ക്കം വി​ശ്ര​മ മു​റി​ക​ളും മു​ല​യൂ​ട്ട​ൽ മു​റി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സം​വി​ധാ​നം. ഇ​തി​നു​ശേ​ഷം ചേ​ർ​ത്ത​ല കെഎ​സ്ആ​ർ​ടി​സി​യു​ടെ മു​ഖം ത​ന്നെ മാ​റി​യ​തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ടം ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണ്. മ​ധ്യ​ഭാ​ഗ​ത്താ​യി സ്ഥാ​പി​ച്ച കെ​ട്ടി​ടം ഇ​പ്പോ​ൾ ചേ​ർ​ത്ത​ല സ്റ്റാ​ൻ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നു ത​ന്നെ ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ജീ​വ​ന​ക്കാ​ർ​ക്കു​ള്ള​ത്. പ​ഴ​യ ക​രാ​ർ പ്ര​കാ​രം നി​ർ​മാ​ണം ആ​രും ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ൽ പു​തി​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ 19 ല​ക്ഷം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. പു​തി​യ മ​ന്ദി​ര​ത്തി​ൽ വ​നി​താ വി​ശ്ര​മ മു​റി​ക​ളു​ള്ള​തി​നാ​ലും നി​ല​വി​ലെ സാ​ന്പ​ത്തി​ക സ്ഥി​തി​യി​ലും ഏ​റ്റെ​ടു​ക്കു​ക പ്ര​യാ​സ​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​നൗ​ദ്യോ​ഗി​ക​മാ​യി പ​റ​യു​ന്ന​ത്.