ജീ​വ​ന​ക്കാ​രെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന്
Sunday, August 18, 2019 10:16 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലെ ക്യാ​ന്പി​ൽ ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ജീ​വ​ന​ക്കാ​രി​ൽ അ​ടി​ച്ചേ​ൽ​പ്പി​ച്ച് അ​വ​രെ ബ​ലി​യാ​ടാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു .
ആ​വ​ശ്യ​ത്തി​ല​ധി​കം പ​ണം ത​ഹ​സി​ൽ​ദാ​ർ​മാ​രു​ടെ അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​ട്ടും മ​തി​യാ​യ തു​ക പി​ൻ​വ​ലി​ച്ച് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ല്കാ​ത്ത​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണം. തു​ട​ർ​ച്ചാ നു​മ​തി​യു​ടെ പേ​രി​ൽ ശ​ന്പ​ളം പോ​ലും ല​ഭി​ക്കാ​ത്ത റ​വ​ന്യൂ ജീ​വ​ന​ക്കാ​രാ​ണ് സ്വ​ന്തം കീ​ശ​യി​ൽ നി​ന്നും പ​ണം മു​ട​ക്കി ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ മ​ന​സി​ലാ​ക്ക​ണം.
പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി മ​തി​യാ​യ തു​ക ചെ​ല​വ​ഴി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ പി.​എം. സു​നി​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. സ​ന്തോ​ഷ്, സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റം​ഗം ടി.​ഡി. രാ​ജ​ൻ, കെ. ​ച​ന്ദ്ര​കു​മാ​ർ , പി. ​വേ​ണു, ഇ​ല്ല​ത്ത് ശ്രീ​കു​മാ​ർ, ജി​ജി​മോ​ൻ പൂ​ത്ത​റ, കെ. ​ഭ​ര​ത​ൻ, ഇ. ​ഷാ​ജി, ബി. ​ച​ന്ദ്ര​ൻ, പി.​എ​സ്. സു​നി​ൽ, ആ​ർ. ശ്രീ​ജി​ത്, എം. ​അ​ഭ​യ​കു​മാ​ർ, കെ.​ടി. സാ​ര​ഥി, അ​ഞ്ജു ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.