ചേ​ർ​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ള​ക്ട​റെ​ത്തി
Sunday, August 18, 2019 10:16 PM IST
ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഞാ​യ​റാ​ഴ്ച രാ​വി​ലെ സ​ന്ദ​ർ​ശി​ച്ചു. താ​ലൂ​ക്കി​ലെ ത​ന്നെ മി​ക​ച്ച രീ​തി​യി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പു​ക​ളി​ലൊ​ന്നാ​ണ് ഇ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ട​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ നൂ​റു​ശ​ത​മാ​നം ഇ​ട​പെ​ട്ടാ​ൽ പോ​ലും ക്യാ​ന്പം​ഗ​ങ്ങ​ൾ സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ചെ​യ്യു​ന്ന ചി​ല​കാ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. അ​താ​ണ് ഇ​വി​ടെ​യും ന​ട​ന്ന​ത്. നി​ല​വി​ൽ ക്യാ​ന്പി​നു മേ​ൽ​നോ​ട്ടം ന​ൽ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ല്ലാം തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ക്യാ​ന്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ, നാ​ല് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തു​ണ്ട്.
പ​രാ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഈ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞാ​ൽ മ​തി​യാ​യി​രു​ന്നു. വ​ള​രെ പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​വു​ന്ന പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു. സ​ബ്ക​ള​ക്ട​ർ ര​ണ്ടു​ദി​വ​സം മു​ന്പ് ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. നി​ർ​ദേ​ശ​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് പ​ണ​മ​ട​ച്ച് വൈ​ദ്യുതി ​ക​ണ​‌‌‌ക‌്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. 23 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പി​ൽ ഇ​പ്പോ​ൾ തു​ട​രു​ന്ന​ത്.
ക്യാ​ന്പം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്ത് നല്ക​ണ​മെ​ന്ന് ക​ള​ക്ട​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ ക്യാ​ന്പി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കും. പോ​ലീ​സി​നും പ​രാ​തി​യി​ൽ പ​റ​യു​ന്ന കാ​ര്യ​ത്തി​ന്‍റ സ​ദു​ദ്ദേ​ശ്യം ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

എം​പി ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് എ.​എം. ആ​രി​ഫ് എം​പി ഞാ​യ​റാ​ഴ് സ​ന്ദ​ർ​ശി​ച്ചു.