ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം
Sunday, August 18, 2019 10:16 PM IST
ചേ​ർ​ത്ത​ല: മ​രു​ത്തോ​ർ​വ​ട്ടം ദേ​വീ വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് എ​ൻ. രാം​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​മു​ദാ​യാ​ചാ​ര്യ​ൻ മ​ന്ന​ത്തു പ​ത്മ​നാ​ഭ​ന്‍റെ​യും, വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ​യും ഛായാ​ചി​ത്ര അ​നാഛാ​ദ​നം ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം കെ. ​പ​ങ്ക​ജാ​ക്ഷ പ​ണി​ക്ക​ർ നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഇ​ല​ഞ്ഞി​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​കി​ത്സാ സ​ഹാ​യ​വും ന​ൽ​കി.
താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ജ​യ​ല​ക്ഷ്മി അ​നി​ൽ​കു​മാ​ർ, ആ​ർ. സ​ജീ​വ്, സ​തീ​ദേ​വി, ടി.​ആ​ർ. മോ​ഹ​ന​ൻ​കു​ട്ടി, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.