എ​ട​ത്വ ജെ​സി​ഐ​യ്ക്ക് ഇം​പാ​ക്ട് 20-30 പു​ര​സ്കാ​രം
Sunday, August 18, 2019 10:18 PM IST
എ​ട​ത്വ: ജെ​സി​ഐ എ​ട​ത്വ ചാ​പ്റ്റ​റി​ന് ജെ​സി​ഐ ഇ​ന്ത്യ ഇം​പാ​ക്ട് 20-30 അ​വാ​ർ​ഡ് ല​ഭി​ച്ചു. 19-20 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​ൽ ന​ട​ത്തി​യ മി​ക​ച്ച സാ​മൂ​ഹ്യ​ക്ഷേ​മ പ​രി​സ്ഥി​തി പ​രി​പാ​ടി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.
ഒ​രു ചാ​പ്റ്റ​ർ ഒ​രു വി​ദ്യാ​ല​യ​ത്തെ ദ​ത്തെ​ടു​ക്കു​ന്ന വ​ണ്‍ ലോം ​വ​ണ്‍ സ്കൂ​ൾ, വീ​ടു​വീ​ടാ​ന്ത​രം വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്ന ഗോ ​ഗ്രീ​ൻ എ​ന്നീ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.
തി​രു​വ​ല്ല​യി​ൽ ന​ട​ന്ന മ​ൾ​ട്ടി ലോം ​മീ​റ്റിം​ഗി​ൽ ജെ​സി​ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സി​രീ​ഷ് ഡ​ണ്ടു​വി​ൽ നി​ന്നും ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് റ്റി​റ്റോ സെ​ബാ​സ്റ്റ്യ​ൻ പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു. ജേ​ക്ക​ബ് ഫി​ലി​പ്പ്, മാ​ത്യു​സ് ദേ​വ​സ്യാ, സി​ജോ ദേ​വ​സ്യാ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സോ​ണ്‍ 22 ലെ 120 ​ലോ​മു​ക​ളി​ൽ നി​ന്നാ​ണ് ജെ​സി​ഐ എ​ട​ത്വ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.