ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തെ എ​ല്ലാ സ​ഹാ​യ​വും ഇ​ത്ത​വ​ണ​യും: മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Monday, August 19, 2019 9:59 PM IST
ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ പ്ര​ള​യ സ​മ​യ​ത്ത് കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് കൃ​ഷി വ​കു​പ്പ് ന​ൽ​കി​യ സ​ഹാ​യം ഇ​ത്ത​വ​ണ​യും ന​ൽ​കു​മെ​ന്ന് കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

മ​ട​വീ​ണ് ന​ശി​ച്ച കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​ട കു​ത്തു​ന്ന​ത് ഇ​പ്പോ​ൾ വേ​ഗ​ത്തി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. മ​ട​വീ​ണ കൃ​ഷി​ക്കാ​ർ​ക്ക് ല​ഭി​ക്കാ​നു​ള്ള മൂ​ന്നു കോ​ടി രൂ​പ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ത്തു. കു​ട്ട​നാ​ട്ടി​ൽ 19 പാ​ട​ങ്ങ​ൾ​ക്ക് മ​ട വീ​ണി​ട്ടു​ണ്ട്. 1051 ഹെ​ക്ട​ർ കൃ​ഷി മ​ട വീ​ണ് ന​ശി​ച്ചു. ബ​ണ്ട് മു​ങ്ങി​ക്കി​ട​ക്കു​ന്ന 56 പാ​ട​ശേ​ഖ​ര​ങ്ങ​ൾ ഉ​ണ്ട്. 2172 ഹെ​ക്ട​ർ കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി. ആ​കെ 3,000 ഹെ​ക്ട​ർ കൃ​ഷി ഇ​വി​ടെ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ഇ​വ​ർ​ക്ക് അ​ടു​ത്ത കൃ​ഷി​ക്ക് സൗ​ജ​ന്യ​മാ​യി വി​ത്തു​ന​ൽ​കും. മ​ട​വീ​ണ സ്ഥ​ല​ത്ത് പ​ന്പിം​ഗ് സ​ബ്സി​ഡി വി​ള​വെ​ടു​പ്പി​ന് മു​ന്പു ന​ൽ​കു​ന്ന​തി​ന് ക​ഴി​ഞ്ഞ​ത​വ​ണ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ഇ​ത്ത​വ​ണ​യും ബാ​ധ​ക​മാ​ക്കും.

മ​ട കു​ത്താ​ൻ ആ​രം​ഭി​ച്ച എ​ല്ലാ​വ​ർ​ക്കും 20 ശ​ത​മാ​നം തു​ക നേ​ര​ത്തെ വി​ത​ര​ണം ചെ​യ്യും. ഇ​തി​ന്‍റെ എ​സ്റ്റി​മേ​റ്റ് എ​ടു​ത്തു​വ​രി​ക​യാ​ണ്. കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടി എ​സ്റ്റി​മേ​റ്റ് തയാ​റാ​ക്കാ​ൻ നി​യോ​ഗി​ച്ചു. ഉ​ട​ൻ കൃ​ഷി പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കും. ര​ണ്ടാം കൃ​ഷി​യി​ലെ ന​ഷ്ടം പു​ഞ്ച​കൃ​ഷി​യി​ൽ അ​ധി​കം ചെ​യ്ത് നി​ക​ത്താ​ൻ ക​ഴി​യും. ക​ർ​ഷ​ക​ർ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാം ന​ൽ​കും. ചി​ല പാ​ട​ങ്ങ​ളി​ൽ ര​ണ്ടാം​കൃ​ഷി ഇ​റ​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കും. ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ ര​ണ്ടാം​കൃ​ഷി ഇ​റ​ക്കാ​തി​രി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൈ​ന​ക​രി​ക്കാ​യി അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ബ​ണ്ട് നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക്കു ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ക്കാ​തെ നീ​ളു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ൽ ധ​ന​വ​കു​പ്പ് ഇ​ട​പ്പെ​ട്ട് ഒ​ഴി​വാ​ക്കി വ​രി​ക​യാ​ണ്. ഇ​തോ​ടെ കൈ​ന​ക​രി​യി​ലെ ബ​ണ്ട് നി​ർ​മാ​ണ​ത്തി​ന്‍റെ പ്ര​ശ്നം അ​വ​സാ​നി​ക്കും. കു​ട്ട​നാ​ട് പാ​ക്കേ​ജ് 1000 കോ​ടി ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​ക്ഷേ പ്രാ​ധാ​ന്യ​വും മു​ൻ​ഗ​ണ​ന​യും നി​ശ്ച​യി​ച്ച് വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ വേ​ണം ഇ​ത് ന​ട​പ്പാ​ക്കാ​ൻ. ധൃ​തി​യി​ൽ് എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മ​ഴ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ൽ 119 കോ​ടി രൂ​പ​യു​ടെ കൃ​ഷി ന​ഷ്ടം ഉ​ണ്ടാ​യി. കേ​ര​ള​ത്തി​ൽ 1300 കോ​ടി രൂ​പ​യു​ടെ കൃ​ഷി​ന​ഷ്ടവും ഉ​ണ്ടാ​യി.

33,000 ഹെ​ക്ട​ർ സ്ഥ​ല​ത്ത് കൃ​ഷി ന​ശി​ച്ചു. ഒ​ന്നേ​കാ​ൽ ല​ക്ഷം കൃ​ഷി​ക്കാ​രെ​യാ​ണ് ഇ​തു​ബാ​ധി​ച്ച​ത്. ആ​വ​ർ​ത്തി​ച്ചു​ള്ള മ​ഴ​ക്കെ​ടു​തി വ​ലി​യ നാ​ശ​ന​ഷ്ടം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കു​ന്നു. തി​രി​ച്ച​ടി നേ​രി​ടു​ന്പോ​ഴും കാ​ർ​ഷി​ക വ​ള​ർ​ച്ചാ നി​ര​ക്ക് ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്നു​ണ്ട്. പ​ക്ഷെ ചെ​യ്യു​ന്ന അധ്വാന​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

ജി​ല്ല ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ സ​ജീ​വ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ല​ത ജി.​പ​ണി​ക്ക​ർ, കൃ​ഷി വ​കു​പ്പ് എ​ൻ​ജി​നിയ​റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ഷൈ​നി ലൂ​ക്കോ​സ്, കെ. ​ഗോ​പി​നാ​ഥ്, അ​ഡ്വ. ജോ​യി​ക്കു​ട്ടി ജോ​സ്, അ​ഡ്വ. സു​പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.