കെ.​സി വേ​ണു​ഗോ​പാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു
Monday, August 19, 2019 9:59 PM IST
ചേ​ർ​ത്ത​ല: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​ക​ണ​മെ​ന്നും കേ​ന്ദ്ര സം​സ്ഥാ​ന ഫ​ണ്ടു​ക​ൾ ഇ​തി​നാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ചേ​ർ​ത്ത​ല തെ​ക്ക്ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​സ്ടി ക​മ്യൂ​ണി​റ്റി ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം.​ലി​ജു, എ.​എ ഷു​ക്കൂ​ർ, എ​സ്.​ശ​ര​ത്, സി.​കെ ഷാ​ജി​മോ​ഹ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ലാ​മ്മ, സി.​ഡി ശ​ങ്ക​ർ, ബി.​ഭാ​സി തു​ട​ങ്ങി​യ​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.