ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ പ​ണ​പ്പി​രി​വ് പ​രാ​തി ഉ​ന്ന​യി​ച്ച​വ​ർ​ക്ക് വ​ധ​ഭീ​ഷ​ണി​യെ​ന്ന്
Monday, August 19, 2019 9:59 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ സി​പി​എം നേ​താ​വ് അ​ന​ധി​കൃ​ത പി​രി​വ് ന​ട​ത്തു​ന്ന​താ​യി കാ​ണി​ച്ച് പ​രാ​തി ഉ​ന്ന​യി​ച്ച​വ​ർ​ക്ക് വ​ധ​ഭീ​ഷ​ണി. ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ല്കു​മെ​ന്ന് ചേ​ർ​ത്ത​ല തെ​ക്കു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​വി ഗ്രാം ​കോ​ള​നി​യി​ലെ പ​ത്മാ​ക്ഷി​യും മ​ക​ൻ വി.​മ​നോ​ജും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ പേ​രി​ൽ മ​ക​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്ന് പ​ത്മാ​ക്ഷി പ​റ​ഞ്ഞു. അ​ജ്ഞാ​ത​ൻ നേ​രി​ട്ടെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചെ​യ്യാ​ത്ത തെ​റ്റി​ന്‍റെ പേ​രി​ലാ​ണ് ക്രൂ​ശി​ക്കു​ന്ന​തെ​ന്നും ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ഓ​മ​ന​ക്കു​ട്ട​ൻ പ​ണ​പി​രി​വു ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ദൃ​ശ്യം പ​ക​ർ​ത്തി​യ മ​നോ​ജ് പ​റ​ഞ്ഞു. ക്യാ​ന്പി​ൽ ക​ഴി​ഞ്ഞ അ​മ്മ​യോ​ടു പി​രി​വു ചോ​ദി​ച്ച​പ്പോ​ൾ അ​തു ഫോ​ണി​ൽ പ​ക​ർ​ത്തി. ക്യാ​ന്പി​ൽ ത​ങ്ങ​ൾ​ക്കു​ണ്ടാ​യ അ​നു​ഭ​വം അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ​വേ​ണ്ടി​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ഇ​തു സ​ർ​ക്കാ​രി​നെ​തി​രെ​യോ മ​റ്റാ​ർ​ക്കെ​ങ്കി​ലു​മെ​തി​രെ​യോ അ​ല്ല.
പ​രാ​തി ന​ൽ​കാ​ൻ വേ​ണ്ടി​മാ​ത്രം പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും മ​നോ​ജ് പ​റ​ഞ്ഞു. ദൃ​ശ്യം വി​ല്ലേ​ജ് അ​ധി​കൃ​ത​രെ മാ​ത്രം കാ​ണി​ച്ച് പി​രി​വു ബോ​ധ്യ​പ്പെ​ടു​ത്തു​ക​മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് എ​സ്ടി ക​മ്യൂ​ണി​റ്റി​ഹാ​ളി​ലെ ക്യാ​ന്പി​ലെ പ​ണ​പി​രി​വു ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​ത് ച​ർ​ച്ച​യാ​യി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് എ​സ്.​ഓ​മ​ന​ക്കു​ട്ട​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ന്നീ​ട് യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​ഞ്ഞ് സ​ർ​ക്കാ​ർ മാ​പ്പു​പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ഓ​മ​ന​ക്കു​ട്ട​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. സേ​വാ​ഭാ​ര​തി പ്ര​വ​ർ​ത്ത​ക​നാ​യ എ​സ്. ശ​ങ്ക​ര​ൻ​കു​ട്ടി​യും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.