അ​ധ്യാ​പ​ക പ​രി​ശീ​ല​നം 24ന്
Monday, August 19, 2019 9:59 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ജി​ല്ല ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സ് ന​വം​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കും. ഇ​തി​ലേ​ക്ക് പ്രോ​ജ​ക്ടു​ക​ൾ ചെ​യ്യു​ന്ന​തി​ന് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന ജി​ല്ലാ​ത​ല പ​രി​ശീ​ല​നം 24 ന് ​രാ​വി​ലെ 9.30 മു​ത​ൽ ആ​ല​പ്പു​ഴ ഗ​വ. ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ശാ​സ്ത്ര​വും സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന​ത​യും വൃ​ത്തി​യും ഹ​രി​താ​ഭ​യും ആ​രോ​ഗ്യ​വു​മു​ള്ള രാ​ജ്യ​ത്തി​ന് എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ മു​ഖ്യ വി​ഷ​യം. ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്രോ​ജ​ക്ടു​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ലും തു​ട​ർ​ന്ന് ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ണ്‍​ഗ്ര​സി​ലും അ​വ​ത​രി​പ്പി​ക്കും. ഫോ​ണ്‍: 9447976901, 9447452569.