ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ കു​ണ്ഡ​ലി​നി പാ​ട്ടി​ന് മെ​ഗാ മോ​ഹി​നി​യാ​ട്ടം ഒ​രു​ക്കു​ന്നു
Monday, August 19, 2019 10:06 PM IST
ചേ​ർ​ത്ത​ല: എ​സ്എ​ൻ​ഡി​പി യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദ​ർ​ശ​നം ലോ​ക ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗു​രു​വി​ന്‍റെ കൃ​തി​യാ​യ കു​ണ്ഡ​ലി​നി പാ​ട്ടി​ന് മെ​ഗാ മോ​ഹി​നി​യാ​ട്ടം ഒ​രു​ക്കു​ന്നു. 2020 ജ​നു​വ​രി​ൽ തൃ​ശൂ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ട​ത്തി​ലൂ​ടെ മാ​ന​വ​രാ​ശി​ക്കു​ള്ള ഗു​രു​വി​ന്‍റെ സ​ന്ദേ​ശം ലോ​ക സ​മാ​ധാ​ന​ത്തി​നു​ള്ള സ​ന്ദേ​ശ​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് എ​സ്എ​ൻ​ഡി​പി യോ​ഗം ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തി​നാ​യി ചേ​ർ​ത്ത​ല ട്രാ​വ​ൻ​കൂ​ർ പാ​ല​സി​ൽ കൂ​ടി​യ ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം കൗ​ണ്‍​സി​ല​ർ പി.​ടി മ·​ഥ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദേ​വ​സ്വം സെ​ക്ര​ട്ട​റി അ​ര​യാ​ക​ണ്ടി സ​ന്തോ​ഷ്, കേ​ന്ദ്ര വ​നി​താ​സം​ഘം സെ​ക്ര​ട്ട​റി സം​ഗീ​താ വി​ശ്വ​നാ​ഥ​ൻ, സൈ​ബ​ർ സേ​ന കേ​ന്ദ്ര​സ​മി​തി ചെ​യ​ർ​മാ​ൻ കി​ര​ണ്‍ ച​ന്ദ്ര​ൻ, പി.​എ​സ്.​എ​ൻ ബാ​ബു എ​ന്നി​വ​ർ പ്രസംഗി​ച്ചു.