ബ​സി​ൽനി​ന്നു വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്ക്
Tuesday, August 20, 2019 10:20 PM IST
മ​ങ്കൊ​ന്പ്: ബ​സി​ൽനി​ന്നു വീ​ണു വി​ദ്യാ​ർ​ഥി​നി​ക്കു പ​രി​ക്ക്. രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ പ​ത്തി​ൽ​ചി​റ വീ​ട്ടി​ൽ സ​ത്യ​ന്‍റെ മ​ക​ൾ ആ​തി​ര സ​ത്യ​നാ​ണു പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​സി റോ​ഡി​ൽ മാ​ന്പു​ഴ​ക്ക​രി പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​ട്ട​ര​യോ​ടെ മാ​ന്പു​ഴ​ക്ക​രി ബ്ലോ​ക്ക് ജം​ഗ്ഷനി​ൽനി​ന്നു ച​ങ്ങ​നാ​ശേ​രി​ക്കു പോ​കാ​ൻ കെഎ​സ്ആ​ർ​ടി​സി എ​രു​മേ​ലി ഡി​പ്പോ​യു​ടെ ബ​സി​ൽ ക​യ​റി​യ​ത്. മാ​ന്പു​ഴ​ക്ക​രി പാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ൾ ബ​സി​നു​ള്ളി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​തി​ര തെ​റി​ച്ച് തു​റ​ന്ന വാ​തി​ലി​ലൂ​ടെ റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യം ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​ച്ചു. ച​ങ്ങ​നാ​ശേ​രി എ​ൻ​എ​സ്എ​സ് കോ​ള​ജ് ബി​എ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.