ഇം​ഗ്ലീ​ഷ് - ഹി​ന്ദി വാ​യ​ന​ക്കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, August 20, 2019 10:22 PM IST
ചെ​ങ്ങ​ന്നൂ​ർ: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള, പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ ഇം​ഗ്ലീ​ഷ്, ഹി​ന്ദി പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ വാ​യ​നാ​കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്വ​ത​ന്ത്ര​വാ​യ​ന​യ്ക്ക് അ​വ​സ​രം ന​ൽ​കി, ഭ​യം കൂ​ടാ​തെ​യും തെ​റ്റു കൂ​ടാ​തെ​യും ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് കു​ട്ടി​ക​ളെ പ്രാ​പ്ത​രാ​ക്കും വി​ധ​മാ​ണ് വാ​യ​നാ​ക്കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
മ​നോ​ഹ​ര​ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​ഥ, ക​വി​ത, ആ​ഖ്യാ​നം എ​ന്നീ രൂ​പ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ത്തു​വീ​തം ഇം​ഗ്ലീ​ഷ് കാ​ർ​ഡു​ക​ളി​ലാ​യി ഓ​രോ ക്ലാ​സി​ലും ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​രോ കാ​ർ​ഡി​ന്‍റെ​യും അ​വ​സാ​നം കു​ട്ടി്ക്ക് സ്വ​യം ഉ​ത്ത​രം ക​ണ്ടെ​ത്താ​വു​ന്ന പ്ര​വ​ർ​ത്ത​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ങ്ങ​ളി​ലാ​യി സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം ന​ട​പ്പാ​ക്കി വ​രു​ന്ന ഹ​ലോ ഇം​ഗ്ലീ​ഷ് പ​ദ്ധ​തി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​മാ​യാ​ണ് വാ​യ​നാ​ക്കാ​ർ​ഡു​ക​ൾ ക്ലാ​സു​ക​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ഹി​ന്ദി​യി​ൽ 40 വാ​യ​നാ​ക്കാ​ർ​ഡു​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച ’ബ​ഹാ​ർ’ എ​ന്ന വാ​യ​നാ​സാ​മ​ഗ്രി​യും സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.
ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ജി ചെ​റി​യാൻ എം​എ​ൽ​എ​യി​ൽ നി​ന്ന് എ​ച്ച്എം ഫോ​റം സെ​ക്ര​ട്ട​റി കെ.​എ​ൻ. ഉ​മാ​റാ​ണി വാ​യ​നാ​കാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി.
മാ​വേ​ലി​ക്ക​ര ഡി​ഇ​ഒ പി. ​സു​ജാ​ത, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​ബി​ന്ദു, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജി. ​കൃ​ഷ്ണ​കു​മാ​ർ, ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി വി​ധു​മോ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.