ഷീ ​സ്കി​ൽ​സ് തൊ​ഴി​ൽ​നൈ​പു​ണ്യ പ​രി​ശീ​ല​നം
Wednesday, August 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: അ​സാ​പ് ആ​രം​ഭി​ക്കു​ന്ന ഷീ ​സ്കി​ൽ​സ് പ​ദ്ധ​തി​യി​ലൂ​ടെ പ​തി​ന​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും വി​വി​ധ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നൈ​പു​ണ്യ വി​ക​സ​ന കോ​ഴ്സു​ക​ളി​ൽ ചേ​രാ​ൻ ജി​ല്ല​യി​ൽ അ​വ​സ​രം. സെ​പ്റ്റം​ബ​റി​ൽ പ​രി​ശീ​ല​നം തു​ട​ങ്ങാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 150 മ​ണി​ക്കൂ​ർ മു​ത​ലു​ള്ള കോ​ഴ്സു​ക​ളി​ലാ​ണ് അ​സാ​പ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. അ​സാ​പ്പി​ന്‍റെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ട്രെ​യി​നിം​ഗ് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ വ​ഴി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ക്വാ​ളി​ഫി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യും കോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ ഇ​ന്േ‍​റ​ണ്‍​ഷി​പ്പി​നു അ​വ​സ​ര​വും ഉ​ണ്ടാ​കും.
ഷീ ​സ്കി​ൽ​സി​നു ഇ​ൻ​സെ​ന്‍റീ​വ് ലി​ങ്ക്ഡ് ഫീ ​ഘ​ട​ന ആ​യി​രി​ക്കും. എ​പി​എ​ൽ ജ​ന​റ​ൽ കാ​റ്റ​ഗ​റി​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ഴ്സ് ഫീ​സി​ൽ 50 ശ​ത​മാ​നം സ​ബ്സി​ഡി ഇ​ള​വും ന​ൽ​കു​ന്നു​ണ്ട്. പ​ട്ടി​ക​ജാ​തി​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ, ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ, ക്രീ​മി​ല​യ​റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത എ​സ്ഇ​ബി​സി അ​പേ​ക്ഷ​ക​ർ എ​ന്നി​വ​ർ​ക്ക് പ​രി​ശീ​ല​നം നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി സൗ​ജ​ന്യ​മാ​ണ്. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​ത് പൂ​ർ​ണ​മാ​യും ഓ​ണ്‍​ലൈ​നി​ലൂ​ടെ ആ​യി​രി​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വ​നി​താ സം​ഘ​ങ്ങ​ൾ, വീ​ട്ട​മ്മ​മാ​ർ, പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പെ​ണ്‍​കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ജി​ല്ല​യി​ലെ അ​സാ​പ് സ്കി​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ അ​പേ​ക്ഷി​ക്കാം.