യൂ​ത്ത് ക്ല​ബ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ലേ​ക്ക്
Thursday, August 22, 2019 10:09 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന യു​വ​ജേ​ന​ക്ഷേ​മ​ബോ​ർ​ഡ് യൂ​ത്ത് ക്ല​ബു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​ക്കു​ന്നു. സ​ന്ന​ധ സം​ഘ​ട​ന​ക​ൾ, ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബു​ക​ൾ, യു​വ വ​നി​ത ക്ല​ബു​ക​ൾ, യു​വ കാ​ർ​ഷി​ക ക്ല​ബു​ക​ൾ, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത യൂ​ത്ത് വിം​ഗു​ക​ൾ, യു​വ തൊ​ഴി​ൽ ക്ല​ബു​ക​ൾ, കോ​ള​ജു​ക​ളി​ലും സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും രൂ​പീ​ക​രി​ക്കു​ന്ന ക്ല​ബു​ക​ൾ, അ​ഡ്വ​ഞ്ച​ർ ക്ല​ബു​ക​ൾ, ട്രാ​ൻ​സ് ജെ​ൻ​ഡ​ർ ക്ല​ബു​ക​ൾ എ​ന്നി​വ​യ്ക്ക് യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ www.skywb.kerala.gov.in വെ​ബ് പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യാം. നി​ല​വി​ൽ അ​ഫി​ലി​യേ​ഷ​നു​ള്ള യൂ​ത്ത് ക്ല​ബു​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം. യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച യൂ​വാ ക്ല​ബു​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്രം വ​ഴി​യാ​ണ് ന​ട​ത്തേ​ണ്ട​ത്.​ഓ​ണ്‍​ലൈ​ൻ ക്ല​ബ് ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.skywb.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ ജി​ല്ല​യു​വ​ജ​ന​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യ​ണം.​വി​ലാ​സം: ജി​ല്ല യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, ജി​ല്ല യു​വ​ജ​ന​കേ​ന്ദ്രം, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, ത​ത്തം​പ​ള്ളി പി.​ഒ, ആ​ല​പ്പു​ഴ13. ഫോ​ണ്‍: 0477 2239736.