പ്ര​ള​യ ന​ഷ്ട​പ​രി​ഹാ​രം അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ല്ലാം ന​ല്ക​ണമെന്ന്
Thursday, August 22, 2019 10:11 PM IST
എ​ട​ത്വ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ന​ല്കു​ന്ന ന​ഷ്ട​പ​രി​ഹാ​രം ന​ഷ്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ല്ലാം ന​ല്ക​ണ​മെ​ന്ന് എ​ട​ത്വ വി​ക​സ​ന സ​മി​തി നേ​തൃ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി.​എ​ൻ. മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ട​ത്വ പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഉ​ട​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. അ​ഡ്വ. ഐ​സ​ക്ക് രാ​ജു, ല​യ​ണ്‍​സ് ക്ല​ബ് സോ​ണ്‍ ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ചെ​റി​യാ​ൻ പൂ​വ​ക്കാ​ട്, ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള, മി​നു തോ​മ​സ്, കു​ഞ്ഞു​മോ​ൻ പ​ട്ട​ത്താ​നം, ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം, ജോ​ർ​ജ് ടി.​ടി, ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, ഷാ​ജി ആ​ന​ന്ദാ​ല​യം, ഷി​ബു എ​ട​ത്വ, എം.​ജെ. ജോ​ർ​ജ്, ബി​ൽ​ബി മാ​ത്യൂ, ജോ​സ​ഫ് ജോ​ർ​ജ്, സെ​ബാ​സ്റ്റ്യ​ൻ ക​ട്ട​പ്പു​റം, അ​ജ​യ​ൻ ത​ക​ഴി, ജെ​യ് മാ​ത്യൂ പ​റ​പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​തീ​യ മ​നു​ഷ്യാ​വ​കാ​ശ സം​രം​ക്ഷ​ണ സ​മി​തി​യു​ടെ സം​സ്ഥാ​ന ക​ർ​മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം നേ​ടു​ക​യും പു​ര​സ്കാ​ര​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന അ​വാ​ർ​ഡ് തു​ക​യാ​യ പ​തി​നാ​യി​രം രൂ​പ ഹോ​പ്പ് ഫോ​ർ ഹോ​പ് ലെ​സ് പ​ദ്ധ​തി​ക്ക് സം​ഭാ​വ​ന ചെ​യ്ത ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. മ​റ്റ് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി സ​ഹാ​യ​മെ​ത്തി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.