വാ​ർ​ഷി​ക സ​മ്മേ​ള​നം
Thursday, August 22, 2019 10:11 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്ക് ക​യ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ ഹാ​ളി​ൽ ന​ട​ന്നു. ക​യ​ർ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​കു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ മൂ​ലം ക​യ​ർ തൊ​ഴി​ലാ​ളി​ക​ൾ മ​റ്റ് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് തൊ​ഴി​ൽ അ​ന്വേ​ഷി​ച്ചു പോ​കു​ന്ന സ്ഥി​തി​യി​ൽ മാ​റ്റം ഉ​ണ്ടാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ന്നു കി​ട്ടു​ന്ന നാ​മ​മാ​ത്ര​മാ​യ കൂ​ലി മാ​റി ഒ​രു ദി​വ​സം ജോ​ലി ചെ​യ്യു​ന്പോ​ൾ 600 രൂ​പ​യെ​ങ്കി​ലും കി​ട്ടാ​വു​ന്ന ത​ര​ത്തി​ൽ കൂ​ലി പു​തു​ക്കി നി​ശ്ച​യി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് ലോ​ഡി​ൽ മാ​റ്റം വ​രു​ത്തി കൂ​ലി ക്ര​മീ​ക​രി​ക്കു​ന്ന തെ​റ്റാ​യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ഓ​ണ​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കു​ന്ന ബോ​ണ​സ് 25ശ​ത​മാ​നം ആ​യി ഉ​യ​ർ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം ഉ​ന്ന​യി​ച്ചു. പി.​സി കു​ഞ്ഞ​ച്ച​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​ശി​വ​രാ​ജ​ൻ, പി.​വി സ​ത്യ​നേ​ശ​ൻ, കെ.​കെ സി​ദ്ധാ​ർ​ഥ​ൻ, യു.​മോ​ഹ​ന​ൻ, എ.​പി പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.