ലോ​ക​സാ​ക്ഷ​ര​താ ദി​ന​വും അ​ക്ഷ​ര​യാ​ത്ര​യും സം​ഘ​ടി​പ്പി​ച്ചു
Sunday, September 8, 2019 11:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ സാ​ക്ഷ​ര​താ​മി​ഷ​ൻ ലോ​ക സാ​ക്ഷ​ര​താ ദി​നം ആ​ച​രി​ച്ചു. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ സ​വി​ശേ​ഷ പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ന്ന കോ​ള​നി​ക​ളി​ലേ​ക്കു​ള്ള ജി​ല്ലാ​ത​ല അ​ക്ഷ​ര​യാ​ത്ര ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, അ​ക്ഷ​ര​പൂ​ക്ക​ളം, അ​ക്ഷ​ര​സ​ദ്യ, തു​ല്യ​താ പ​ഠി​താ​ക്ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി.
ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. എം. ​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ.​എം. നൗ​ഫ​ൽ, ജി​ല്ലാ സാ​ക്ഷ​ര​താ സ​മി​തി അം​ഗം പി. ​ജ്യോ​തി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ​റ​ർ എ​സ്.​പി. ഹ​രി​ഹ​ര​ൻ ഉ​ണ്ണി​ത്താ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ. സിം​ല ന​ന്ദി​യും പ​റ​ഞ്ഞു. പി ​കെ ജോ​സ​ഫ്, ഉ​ഷ എം, ​പ്ര​മീ​ള, ദീ​പ എ​ന്നി​വ​ർ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.