നി​ർ​മാ​ണോ​ദ്ഘാ​ട​നം നിർവഹിച്ചു
Monday, September 9, 2019 10:54 PM IST
തു​റ​വൂ​ർ: ടൂ​റി​സം വ​കു​പ്പ് മൂ​ന്നു​കോ​ടി 30 ല​ക്ഷം രൂ​പ ചെ​ല​വി​ൽ തൈ​ക്കാ​ട്ട്ശേ​രി​യി​ൽ നി​ർ​മി​ക്കു​ന്ന വേ ​സൈ​ഡ് അ​മി​നി​റ്റി സെ​ന്‍റ​റി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

എ.​എം.​ആ​രി​ഫ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത​ഗം ദ​ലീ​മ്മ ജോ​ജോ, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​താ സോ​മ​ൻ, തൈ​ക്കാ​ട്ട്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.