ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു
Monday, September 9, 2019 10:54 PM IST
ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ എം​പി എ.​എം. ആ​രി​ഫ് അ​രൂ​ർ എം​എ​ൽ​എ ആ​യി​രു​ന്ന സ​മ​യ​ത്ത് നി​ർ​ദേ​ശി​ച്ച ബ​ജ​റ്റ് വ​ർ​ക്ക്സ് 2019-20 ൽ ​ഉ​ൾ​പ്പെ​ടു​ത്തി റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. 17.85 കോ​ടി തു​ക​യി​ൽ എ​ൻ​സി​സി ക​വ​ല, തു​റ​വൂ​ർ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ. മോ​ഹം ആ​ശു​പ​ത്രി കോ​ടം​തു​രു​ത്ത് ഫെ​റി, പി​എ​സ് ഫെ​റി, കോ​ർ​പ്പ​റേ​ഷ​ൻ ബാ​ങ്ക് ശ്രീ​നാ​രാ​യ​ണ​പു​രം, ഓ​ടം​പ​ള്ളി ക​വ​ല ക​ണ്ണാ​ത്ത് ക​ലു​ങ്ക്, എ​ൻ​എ​സ്എ​സ് കോ​ള​ജ്, വ​ട്ട​ക്കേ​രി അ​ന്പ​ലം തി​രു​ന​ല്ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സ്, ലി​സി ശ്രീ​ക​ണ്ഠേ​ശ്വ​രം, ജ​മാ​അ​ത്ത് സ്കൂ​ൾ കാ​ട്ടു​പു​റം വ​ടു​ത​ല, കൊ​ച്ചു​വെ​ളി ക​വ​ല, ശ്രീ​നാ​രാ​യ​ണ​പു​രം, കൊ​ണ​നേ​ഴ്സ് എ​മ​റാ​ൾ​ഡ് ഐ​ല​ൻ​റ് (തൈ​ക്കോ​ടം ഫെ​റി), പാ​ദു​വാ​പു​രം പ​ള്ളി, ടി​ഡി അ​ന്പ​ലം, പാ​ണാ​വ​ള്ളി നാ​ൽ​പ്പ​ത്തൊ​ന്നീ​ശ്വ​രം, പ​ള്ളി​യ​റ​ക്കാ​വ് എ​ൻ​എ​ച്ച് പ​ള്ളി ക​വ​ല, വ​ടു​ത​ല മ​റ്റ​ത്തി​ൽ ഭാ​ഗം, തൃ​ച്ചാ​റ്റു​കു​ളം കു​ട​പു​റം, തൈ​ക്കാ​ട്ടു​ശ്ശേ​രി പി​എ​സ് ക​വ​ല, എ​ര​മ​ല്ലൂ​ർ ക​വ​ല സെ​ൻ​റ് ജൂ​ഡ് പ​ള്ളി, ച​മ്മ​നാ​ട് റെ​യി​ൽ​വേ ട്രാ​ക്ക് ഇ​ട​തു​വ​ശം, പാ​ണാ​വ​ള്ളി അ​ഞ്ചു​തു​രു​ത്ത് പാ​ലം, ച​ങ്ങ​രം പാ​ലം എ​ന്നീ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.
ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ ഉ​ട​ൻ ഈ ​റോ​ഡു​ക​ളി​ലെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും.