വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം
Monday, September 9, 2019 10:56 PM IST
മു​ഹ​മ്മ: പൊ​ള്ളേ​ത്തൈ ദേ​ശ​സേ​വി​നി ഗ്ര​ന്ഥ​ശാ​ല​യു​ടെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. മ​ന്ത്രി ടി. ​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടാ​യി​ര​ത്തി​നു മേ​ൽ അം​ഗ​ങ്ങ​ളും. 20,000 ത്തോ​ളം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ ശേ​ഖ​ര​വും ഈ ​ഗ്ര​ന്ഥ​ശാ​ല​യി​ലു​ണ്ട്. വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ല്ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. മ​ന്ത്രി ഡോ.​ടി .എം ​തോ​മ​സ് ഐ​സ​ക്ക്, എ.​എം. ആ​രി​ഫ് എം​പി എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ടി. മാ​ത്യു ചെ​യ​ർ​മാ​നും എ​ൻ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യു​ള്ള വി​പു​ല​മാ​യ ആ​ഘോ​ഷ ക​മ്മ​റ്റി​യും വി​വി​ധ സ​ബ് ക​മ്മി​റ്റ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു. സെ​മി​നാ​റു​ക​ൾ, ച​ർ​ച്ച​ക​ൾ, ക്യാ​ന്പു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ കാ​ർ​ഷീ​ക വ്യാ​വ​സാ​യി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, സ​മ​ഗ്ര ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്ര​ചാ​ര​ണ പ​രി​പാ​ടി, ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ, സ്മ​ര​ണി​ക പ്ര​കാ​ശ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കും. കെ. ​ടി. മാ​ത്യു അ​ധ്യ​ക്ഷ​നാ​കും. ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. .​വേ​ണു​ഗോ​പാ​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്യും. ഡോ. ​നെ​ടു​മു​ടി ഹ​രി​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.