ഓ​ട്ട​ത്തി​നി​ടെ കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ദേ​ഹാ​സ്വ​സ്ഥ്യം
Monday, September 9, 2019 10:58 PM IST
ചേ​ർ​ത്ത​ല: കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് ജോ​ലി​ക്കി​ടെ ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ എ​ൽ. ദി​ലീ​പ്കു​മാ​റി(40)​നാ​ണ് ഡ്രൈ​വിം​ഗി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം എ​ഴോ​ടെ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​ത്. ചേ​ർ​ത്ത​ല സ്റ്റാ​ൻ​ഡി​ൽ നി​ന്നും പു​റ​പ്പെ​ട്ട് മി​നി​റ്റുക​ൾ​ക്ക​ക​മാ​ണ് സം​ഭ​വം. ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി ക​ണ്ട​ക്ട​റെ വി​വ​രം ധ​രി​പ്പി​ച്ച് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ൽ അ​പ​ക​ട​വും ഒ​ഴി​വാ​യി.
പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക് ര​ക്ത​സ​മ്മ​ർ​ദം കൂ​ടി​യ​താ​യി ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സ​യ്ക്കു ശേ​ഷം രാ​ത്രി​യോ​ടെ വി​ട്ട​യ​ക്കു​ക​യും ചെ​യ്തു. ര​ണ്ടു​ദി​വ​സ​ത്തേക്ക് വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ച​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ ചേ​ർ​ത്ത​ല സ്റ്റാ​ൻ​ഡി​ൽ നി​ന്നും മ​റ്റ് ബ​സു​ക​ളി​ൽ ക​യ​റ്റി​വി​ട്ടു.