മാ​ന്നാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി ട്രോ​ഫി ആ​യ​പ​റ​ന്പ് പാ​ണ്ടി​ക്ക്
Monday, September 9, 2019 10:58 PM IST
മാ​ന്നാ​ർ: പ​ന്പാ ന​ദി​ക്ക​ര​യു​ടെ ഇ​രു വ​ശ​വ​രും തി​ങ്ങി നി​റ​ഞ്ഞ ജ​ല​മേ​ള പ്രേ​മി​ക​ളു​ടെ ആ​വേ​ശ​ത്തി​മ​ർ​പ്പി​ൽ ഉ​യ​ർ​ന്ന ആ​ര​വ​ങ്ങ​ൾ​ക്ക് ന​ടു​വി​ൽ മാ​ന്നാ​ർ മ​ഹാ​ത്മാ ട്രോ​ഫി കേ​ര​ളാ പോ​ലീ​സ് ടീം ​തു​ഴ​ഞ്ഞ ആ​യ​പ​റ​ന്പ് പാ​ണ്ടി നേ​ടി.
സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് ര​ണ്ടാം സ്ഥാ​നവും ജ​വ​ഹ​ർ താ​യ​ങ്ക​രി മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ലൂ​സേ​ഴ്സ് ഫൈ​ന​ലി​ൽ ശ്രീ​ഗേ​ണ​ശ​നും വ​ലി​യ ദി​വാ​ൻ​ജി​യും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി.
വാ​ശി​യേ​റി​യ വെ​പ്പ് എ ​ഗ്രേ​ഡ് വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ത്തി​ൽ മ​ണ​ലി ഒ​ന്നാ​മ​തും ജ​യ് ഷോ​ട്ട് ര​ണ്ടാ​മ​തും എ​ത്തി.
ചെ​ത്തി​ക്കാ​ട​നാ​ണ് മൂ​ന്നാം സ്ഥാ​നം. വെ​പ്പ് ബി ​ഗ്രേ​ഡി​ൽ ക​രി​പ്പു​ഴ ഒ​ന്നാ​മ​തെ​ത്തി. ഇ​രു​ട്ടു​കു​ത്തി എ ​ഗ്രേ​ഡി​ൽ ഇ​രു​ത്തി​ത്ത​റ​യും ബി ​ഗ്രേ​ഡി​ൽ ദാ​നി​യേ​ലും ജേ​താ​ക്ക​ളാ​യി. അ​ന്പ​ത്താ​ഞ്ചാ​മ​ത് മാ​ന്നാ​ർ മ​ഹാ​ത്മാ ജ​ലോ​ത്സ​വം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ​ൻ.​ഷൈ​ലാ​ജ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ.​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫി​നി​ഷിം​ഗ് പോ​യ​ന്‍റി​ൽ നി​ന്ന് സ്റ്റാ​ർ​റ്റിം​ഗ് പോ​യ​ിന്‍റി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന മു​ഴു​വ​ൻ വ​ള്ള​ങ്ങ​ളും പ​ങ്കെ​ടു​ത്ത വ​ർ​ണ​ശ​ബ​ള​മാ​യ ജ​ല​ഘോ​ഷ​യാ​ത്ര ന​ട​ന്നു. ജ​ല​ഘോ​ഷ​യാ​ത്ര രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​പി.​ജെ.​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് ആന്‍റോ ആ​ന്‍റ​ണി എം​പി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.