ന​ന്പൂ​തി​രിസ​മു​ദാ​യ​ത്തി​ലെ ന​വോ​ത്ഥാന​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച​ത് യോ​ഗ​ക്ഷേ​മ​സ​ഭ; മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ
Friday, September 13, 2019 10:33 PM IST
ആ​ല​പ്പു​ഴ: ന​ന്പൂ​തി​രിസ​മു​ദാ​യ​ത്തി​ലെ ന​വോ​ത്ഥാന​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ച​ത് യോ​ഗ​ക്ഷേ​മ​സ​ഭ​യാ​ണെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. യോ​ഗ​ക്ഷേ​മ സ​ഭ സം​സ്ഥാ​ന സ​മ്മേ​ള​നം അ​ദ്വൈ​തം -2019 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു പി.​തി​ലോ​ത്ത​മ​ൻ.
ശൈ​ശ​വ വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മു​ദാ​യ​ത്തി​ലെ ദു​രാ​ച​ര​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി സ​മു​ദാ​യ അം​ഗ​ങ്ങ​ളെ മ​നു​ഷ്യ​രാ​ക്കി തീ​ർ​ക്കാ​ൻ സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞു. എ​തി​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​ട്ടും മു​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളി​ലെ പിന്നോക്ക​കാ​ർ​ക്ക് സം​വ​ര​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യെ​ന്നും തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം സം​സ്ഥാ​ന​ത്തെ മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ പി​ന്നോക്ക​കാ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മ​ായ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മു​ന്നോ​ക്ക സ​മു​ദാ​യ സ​മി​തി അം​ഗം ജ​സ്റ്റി​സ് എം.​ആ​ർ.​ഹ​രി​ഹ​ര​ൻ പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് നി​ല​വി​ൽ കേ​ന്ദ്രം ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഇ​ള​വ് ല​ഭി​ച്ചാ​ൽ അ​ടു​ത്ത വ​ർ​ഷം മു​ത​ൽ അ​ർ​ഹ​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും ആ​നു​കൂ​ല്യം എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.
സ​ഭ​യു​ടെ ഉ​പ​ഹാ​രം മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന് വൈ​ക്കം പി.​എ​ൻ ന​ന്പൂ​തി​രി സ​മ്മാ​നി​ച്ചു. മി​ക​ച്ച് ഉ​പ​സ​ഭ​യ്ക്കു​ള്ള പു​ര​സ്കാ​രം ചെ​റു​താ​കം ഉ​പ​സ​ഭ​യ്ക്ക് മ​ന്ത്രി കൈ​മാ​റി. സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. പോ​സ്റ്റ​ൽ സ്റ്റാ​ന്പി​ന്‍റെ പ്ര​കാ​ശ​നം എ​സ്.​ഡി.​വി​മാ​നേ​ജ്മെ​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ.​കൃ​ഷ്ണ​ന് ന​ൽ​കി ഡോ. ​പ്ര​ദീ​പ് ജ്യോ​തി നി​ർ​വ​ഹി​ച്ചു. യോ​ഗ​ക്ഷേ​മ സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വൈ​ക്കം പി.​എ​ൻ. ന​ന്പൂ​തി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എ.​ബി.​സു​രേ​ഷ് കു​മാ​ർ ഭ​ട്ട​തി​രി​പ്പാ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​ണി എ​സ്. തി​രു​വ​ല്ല, പ്ര​ഫ. വി.​ആ​ർ.​ന​ന്പൂ​തി​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​നം ഇ​ന്ന് സ​മാ​പി​ക്കും. 11.15ന് ​പ്ര​വാ​സി പ്ര​തി​നി​ധി സ​മ്മേ​ള​നം ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഉ​ച്ച​ക​ഴി​ഞ്ഞ മൂ​ന്നി​ന് ഘോ​ഷ​യാ​ത്ര, അ​ഞ്ചി​ന് സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.