ക​ലു​ങ്ക് വീ​ണ്ടും ത​ക​ർ​ന്നു: എം​സി റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം വീ​ണ്ടും അ​ട​ച്ചു
Saturday, September 14, 2019 10:43 PM IST
ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ൽ ന​ന്ദാ​വ​നം ജം​ഗ്ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ച ക​ലു​ങ്ക് രാ​ത്രി​യി​ൽ വീ​ണ്ടും ഇ​ടി​ഞ്ഞു താ​ണു. ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും ചേ​ർ​ന്ന് ത​ക​ർ​ന്ന ഭാ​ഗ​ത്ത് മു​ന്ന​റി​യി​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. കു​ഴി രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ അ​തു​വ​ഴി ക​ട​ന്നു പോ​യാ​ൽ അ​പ​ക​ടം ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​ണ്.

വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ.​ഷി​ബു രാ​ജ​ൻ സ്ഥ​ലം എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ മുതലായവ​രെ വി​വ​രം അ​റി​യി​ച്ചു. ട്രാ​ഫി​ക് എ​സ്ഐ എം.​കെ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ എ​ത്തി​യ പോ​ലീ​സ് റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം അ​ട​ച്ചു. എം​എ​ൽ​എ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​ണി​ക​ൾ ആ​രം​ഭി​ച്ചു.