ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ട്രാ​ക്കി​ൽ, ഇ​ന്‍റ​ർ​സി​റ്റി ഒ​രു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ട്ടു
Saturday, September 14, 2019 10:44 PM IST
കാ​യം​കു​ളം: ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ട്രാ​ക്കി​ൽ കി​ട​ന്ന​തി​നാ​ൽ ഇ​ന്‍റ​ർ സി​റ്റി എ​ക്സ്പ്ര​സ് ഒ​രു​മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ട്ടു. കാ​യം​കു​ളം കാ​ക്ക​നാ​ട് ലെ​വ​ല്‍ ക്രോ​സി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ആ​യി​രു​ന്നു സം​ഭ​വം .ക​രു​നാ​ഗ​പ്പ​ള​ളി അ​യ​ണി​വേ​ലി​ക്ക​ര ത​യ്യി​ല്‍ വീ​ട്ടി​ല്‍ ഇ​ന്ദി​ര (65) ആ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​ത്.

ഇ​വ​രു​ടെ മൃ​ത​ദേ​ഹം ട്രാ​ക്കി​ല്‍ കി​ട​ന്ന​തി​നാ​ൽ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്സ്പ്ര​സ് പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു . രാ​വി​ലെ 7.15ന് ​ബാം​ഗ്ലൂ​ര്‍ - കൊ​ച്ചു​വേ​ളി എ​ക്‌​സ്പ്ര​സി​നു മു​ന്നി​ൽ പെ​ട്ടാ​ണ് സ്ത്രീ ​മ​രി​ച്ച​തെ​ന്ന് ക​രു​തു​ന്നു. പി​ന്നീ​ട് വ​ന്ന ഇ​ന്‍റ​ര്‍ സി​റ്റി എ​ക്‌​സ്പ്ര​സ് ട്രാ​ക്കി​ല്‍ മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​ത് ക​ണ്ട് നി​ര്‍​ത്തി​യി​ടു​ക​യാ​യി​രു​ന്നു. ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ട്രാ​ക്കി​ൽ നി​ന്നും മാ​റ്റി.

തു​ട​ർ​ന്ന് 9.10 ഓ​ടെ​യാ​ണ് ട്രെ​യി​ന്‍ ക​ട​ന്നു​പോ​യ​ത് . ചെ​ട്ടി​കു​ള​ങ്ങ​ര ക​ണ്ണ​മം​ഗ​ലം വ​ട​ക്കു​ള്ള ഇ​ള​യ​ മ​ക​ളു​ടെ വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​ന്ദി​ര​യെ ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ല്‍ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു . മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളെ​ത്തി​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത് . ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ച് പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ത്തു. മ​ക്ക​ൾ: അ​ജി​ത​കു​മാ​രി, അ​നി​ൽ​കു​മാ​ർ, അ​നി​ത​കു​മാ​രി. മ​രു​മ​ക്ക​ൾ: സ​തീ​ശ​ൻ, ധ​ന്യ, ദാ​സ​ൻ.