ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​കു​ത്ത​ൽ ആ​രം​ഭി​ച്ചു; മ​ട​വീ​ണ​ത് ര​ണ്ടു​ത​വ​ണ
Saturday, September 14, 2019 10:44 PM IST
മ​ങ്കൊ​ന്പ്: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും മ​ട​വീ​ഴ്ച​യു​ണ്ടാ​യ കൈ​ന​ക​രി ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​കു​ത്ത​ൽ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. രാ​വി​ലെ ആ​രം​ഭി​ക്കാ​നി​രു​ന്ന ജോ​ലി​ക​ൾ ജെ​സി​ബി എ​ത്താ​തി​രു​ന്ന​തി​നാ​ലാ​ണ് വൈ​കി​യ​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും മ​ണ​ൽ നി​റ​ച്ച ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മ​ട​കു​ത്തു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി കു​ട്ട​നാ​ട​ൻ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ കാ​യ​ലി​ൽ നി​ന്നെ​ടു​ക്കു​ന്ന ചെ​ളി ഉ​പ​യോ​ഗി​ച്ചാ​ണ് മ​ട​കു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ത​വ​ണ​യും തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നും എ​ത്തി​ച്ച ചൊ​രി​മ​ണ​ൽ ചാ​ക്കു​ക​ളി​ൽ നി​റ​ച്ചാ​ണ് മ​ട​കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

ഇ​ത്ത​വ​ണ ആ​ല​പ്പു​ഴ ടെ​ർ​മി​ന​ലി​ൽ നി​ന്നു​മാ​ണ് ജ​ങ്കാ​റി​ൽ മ​ട​കു​ത്താ​നു​ള്ള മ​ണ​ൽ എ​ത്തി​ക്കു​ന്ന​ത്. കോ​മ​ള​പു​ര​ത്തെ തോ​ടു​ക​ളി​ൽ നി​ന്നെ​ടു​ത്ത മ​ണ​ലാ​ണ് ടെ​ർ​മി​ന​ലി​ൽ എ​ത്തി​ച്ച് ക​ന​കാ​ശേ​രി​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​ത്. കൂ​ടു​ത​ൽ ആ​ഴ​ത്തി​ൽ വ​രെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ലോം​ഗ​ർ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മാ​ണ് മ​ട​കു​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ പ്ലാ​സ്റ്റി​ക് വ​ല​യ്ക്കു​ള്ളി​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ അ​ടു​ക്കി​യ​ശേ​ഷം യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ട​വീ​ഴ്ച​യു​ണ്ടാ​യ ഭാ​ഗ​ത്ത് നി​ക്ഷേ​പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ മ​ട​വീ​ഴ്ച​യി​ൽ ഒ​ലി​ച്ചു​പോ​യ 12 ഓ​ളം മീ​റ്റ​ർ പ്ര​ദേ​ശ​ത്താ​ണ് ഇ​പ്പോ​ൾ മ​ട​കു​ത്ത​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. മ​ട ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കു​റ്റി​യ​ടി​ക്കു​ന്ന ജോ​ലി​ക​ൾ ഇ​ന്നു തു​ട​ങ്ങും. ക​ഴി​ഞ്ഞ ത​വ​ണ മ​ട​കു​ത്തി​യ​പ്പോ​ൾ കു​റ്റി​യ​ടി​ച്ചു ബ​ല​പ്പെ​ടു​ത്താ​തി​രു​ന്ന​താ​ണ് മ​ട ദു​ർ​ബ​ല​മാ​യ​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​ജോ​ലി​ക​ൾ പൂ​ർ്ത്തി​യാ​യ ശേ​ഷം മ​ട കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 40 മീ​റ്റ​റോ​ളം പ്ര​ദേ​ശ​ത്ത പി​ള്ള​ച്ചി​റ​യും നി​ർ​മി​ക്ക​ണം. കാ​യ​ലി​ലെ ചെ​ളി​യു​പ​യോ​ഗി​ച്ചു പി​ള്ള​ച്ചി​റ​ക​ൾ നി​ർ​മി​ക്കാ​നാ​ണ് ഇ​പ്പോ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ന്പ​തി​നാ​ണ് പു​തു​താ​യി കു​ത്തി​യെ​ടു​ത്ത ര​ണ്ടാ​ഴ്ച മാ​ത്രം പ്രാ​യ​മാ​യ മ​ട വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ലി​ച്ചു​പോ​യ​ത്. ര​ണ്ടാം കൃ​ഷി പാ​തി​വ​ഴി​യി​ലെ​ത്തി നി​ൽ​ക്കെ ഓ​ഗ​സ്റ്റു പ​ത്തി​നാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ആ​ദ്യം മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. 48 ഹെ​ക്ട​ർ വ​രു​ന്ന ക​ന​കാ​ശേ​രി​യി​ലെ മ​ട​വീ​ഴ്ച​യോ​ടെ സ​മീ​പ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ, മീ​ന​പ്പ​ള്ളി (51 ഹെ​ക്ട​ർ), വ​ലി​യ​ക​രി (100.8 ഹെ​ക്ട​ർ) എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങളും ​വെ​ള്ളത്തി​ലാ​യി. മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളെ​യും ത​മ്മി​ൽ വേ​ർ​തി​രി​ക്കു​ന്ന പു​റം​ബ​ണ്ട് തീ​രെ ദു​ർ​ബ​ല​മാ​യ​തി​നാ​ലാ​ണ് മ​റ്റു ര​ണ്ടു പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കും വി​ന​യാ​യ​ത്. ആ​ദ്യ മ​ട​വീ​ഴ്ച​യെ തു​ട​ർ​ന്ന് മ​ട​കു​ത്തി പാ​ട​ശേ​ഖ​ര​ത്തി​ൽ പ​ന്പിം​ഗ് ആ​രം​ഭി​ച്ചു പ​ത്തു ദി​വ​സ​ത്തോ​ളം പി​ന്നി​ട്ട​പ്പോ​ഴാ​ണ് ര​ണ്ടാ​മ​തും മ​ട​വീ​ണ​ത്. ഇ​തോ​ടെ മൂ​ന്നു പാ​ട​ശേ​ഖ​ര​ങ്ങ​ളും, പു​റം​ബ​ണ്ടി​ലെ​യും പ​രി​സ​ര​ത്തെ​യും അ​റു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി​രു​ന്നു.