അ​ശ​ര​ണ​ർ​ക്ക് ജൈ​വ പ​ച്ച​ക്ക​റി ദാ​നം ചെ​യ്ത് ക​ർ​ഷ​ക​ർ
Sunday, September 15, 2019 10:40 PM IST
മു​ഹ​മ്മ: ക​ഞ്ഞി​ക്കു​ഴി കൃ​ഷി ഭ​വ​ന്‍റെ കീ​ഴി​ലു​ള്ള ചാ​ലു​ങ്ക​ൽ​ഹ​രി​ത ലീ​ഡ​ർ സം​ഘം ജൈ​വ ജ്യോ​തി എ​ന്ന പേ​രി​ൽ അ​ശ​ര​ണ​ർ​ക്ക് ജൈ​വ​പ​ച്ച​ക്ക​റി ദാ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി. തി​രു​വേ​ണം, അ​വി​ട്ടം ദി​വ​സ​ങ്ങ​ളി​ൽ വി​ശ​പ്പ് ര​ഹി​ത മാ​രാ​രി​ക്കു​ളം പ​ദ്ധ​തി​യു​ടെ ജ​ന​കീ​യ അ​ടു​ക്ക​ള, സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന പാ​തി​ര​പ്പ​ള്ളി​യി​ലെ ജ​ന​കീ​യ ഹോ​ട്ട​ൽ, ക​ല​വൂ​ർ സ്നേ​ഹ ഭ​വ​ൻ, ക​ഞ്ഞി​ക്കു​ഴി ഹോ​പ്പ് ക​മ്യൂ​ണി​റ്റി വി​ല്ലേ​ജ്, വ​ന​സ്വ​ർ​ഗം വൃ​ദ്ധ​സ​ദ​നം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ജൈ​വ ജ്യോ​തി പ​രി​പാ​ടി പ്ര​കാ​രം ക​ർ​ഷ​ക​ർ ജൈ​വ പ​ച്ച​ക്ക​റി എ​ത്തി​ച്ച​ത്.
സ്പോ​ണ്‍​സ​ർ ന​ൽ​കു​ന്ന തു​ക​യേ​ക്കാ​ളും 20 ശ​ത​മാ​നം കൂ​ട്ടി തു​ക​യ്ക്കു​ള്ള പ​ച്ച​ക്ക​റി​യാ​ണ് ക​ർ​ഷ​ക​നാ​യ ജ്യോ​തി​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​ച്ച​ത് ആ​ല​പ്പു​ഴ​യി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ പി.​പി. ബൈ​ജു​വാ​ണ് ഹോ​പ്പ് ക​മ്യൂ​ണി​റ്റി വി​ല്ലേ​ജി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി ന​ൽ​കി​യ​ത്. ഭാ​ര്യ ശ്രീ​ദേ​വി ബൈ​ജു പ​ച്ച​ക്ക​റി കൈ​മാ​റി. ജൈ​വ​പ​ച്ച​ക്ക​റി​ക​ളു​ടെ വി​പ​ണ​ന​ത്തി​നൊ​പ്പം അ​ശ​ര​ണ​ർ​ക്ക് വി​ഷം ക​ല​രാ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്ക​ലാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ര​വി​പാ​ല​ൻ, ടി.​ജി. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ, സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.