കൈ​ന​ക​രി​ക്കാ​ർ​ക്ക് പു​തു​വീ​ട്ടി​ൽ പൊ​ന്നോ​ണം
Monday, September 16, 2019 10:34 PM IST
ആ​ല​പ്പു​ഴ: മ​ഹാ​പ്ര​ള​യം വി​ഴു​ങ്ങി​യ കൈ​ന​ക​രി തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ല​ല്ല. ഒ​രു പ​ടി​കൂ​ടി ക​ട​ന്ന് ന​വ​കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​ണ് ഈ ​പൊ​ന്നോ​ണ നാ​ളു​ക​ളി​ൽ ഇ​വി​ടം. കൈ​ന​ക​രി​യി​ലെ മു​പ്പ​ത്തൊ​ന്പ​ത് വീ​ടു​ക​ളി​ൽ ഇ​ത്ത​വ​ണ പൊ​ന്നോ​ണ​പ്പു​ല​രി​യി​ൽ അ​ത്ത​പ്പൂ​ക്ക​ള​മി​ട്ട​ത് പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് കു​ട്ട​നാ​ട് മോ​ഡ​ലി​ൽ ലൈ​ഫി​ൽ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച ഭ​വ​ന​ങ്ങ​ളി​ൽ.

കൈ​ന​ക​രി തോ​ട്ടു​വാ​ത്ത​ല കാ​ട്ടി​ൽ​ച്ചി​റ കോ​ള​നി സു​ര​മ്യ​ഭ​വ​നി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​യാ​യ സു​കു​മാ​ര​നും ഓ​മ​ന​സു​കു​മാ​ര​നും അ​ട​ങ്ങു​ന്ന ആ​റം​ഗ കു​ടും​ബം ത​ന്നെ ഇ​തി​ന് നേ​ർ​സാ​ക്ഷ്യം. 2018 ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഈ ​ആ​റം​ഗ കു​ടും​ബ​ത്തി​ന്‍റെ ചെ​റി​യ ഷെ​ഡ് പൂ​ർ​ണ​മാ​യി ന​ശി​ച്ചി​രു​ന്നു.

ലൈ​ഫ് മി​ഷ​ൻ വ​ഴി ല​ഭി​ച്ച നാ​ലു​ല​ക്ഷ​വും കൈ​യി​ൽ ക​രു​തി​യ കൊ​ച്ചു​സ​ന്പാ​ദ്യ​വും സ്വ​രു​ക്കൂ​ട്ടി സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച പ്ര​കാ​രം ഇ​വ​ർ പു​തി​യ വീ​ടു നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ​കൃ​ത്യം 420 സ്ക്വ​യ​ർ ഫീ​റ്റി​ൽ. ഇ​നി​യൊ​രു പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ക​രു​ത​ൽ ഉ​ൾ​ക്കൊ​ണ്ടാ​ണ് സാ​ധാ​ര​ണ ത​റ​നി​ര​പ്പി​ൽ നി​ന്നും എ​ട്ട​ടി​യോ​ളം ഉ​യ​ർ​ത്തി കോ​ണ്‍​ക്രീ​റ്റ് തൂ​ണി​ൽ വീ​ടി​ന്‍റെ ത​റ​കെ​ട്ടി​യ​ത്. തൊ​ട്ട​പ്പു​റ​ത്തെ നെ​ൽ​പ്പാ​ട​ത്തി​ലെ ജ​ല​നി​ര​പ്പി​ൽ നി​ന്ന് 15 അ​ടി​യോ​ളം ഉ​യ​രെ​യാ​ണ് പു​തി​യ വീ​ട്. പ്ര​ള​യ​ത്തി​ൽ മു​ങ്ങി​യ തൊ​ട്ട​ടു​ത്ത മ​ര​ത്തി​ലെ പാ​ട് നോ​ക്കി അ​തി​ലും ഉ​യ​രെ തൂ​ണ്‍ നി​ർ​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് മ​രു​മ​ക​നും ഓ​ട്ടോ ഡ്രൈ​വ​റു​മാ​യ ര​ജി​മോ​ൻ പ​റ​യു​ന്നു.

പു​തി​യ വീ​ടി​ന്‍റെ ത​ണ​ലി​ൽ ഇ​വ​ർ ഓ​ണം കാ​ര്യ​മാ​യി​ത്ത​ന്നെ ആ​ഘോ​ഷി​ച്ചു. 12-ാം വാ​ർ​ഡം​ഗം സ​ജി​മോ​ൾ സ​ജീ​വും കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​വി. വി​നോ​ദും ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും എ​ല്ലാ​വ​രും ചേ​ർ​ന്ന് ഓ​ണാ​ഘോ​ഷം പൊ​ടി​പൊ​ടി​ച്ചു. ഇ​വ​രെ​ല്ലാം ത​ന്നെ വീ​ടു​താ​മ​സ​ത്തി​നും സാ​ക്ഷി​യാ​യി. കൈ​ന​ക​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം 114 വീ​ടു​ക​ളാ​ണ് ലൈ​ഫ് മി​ഷ​നി​ൽ നി​ർ​മി​ക്കു​ന്ന​ത്.

റീ​ബി​ൽ​ഡി​ൽ 384 വീ​ടും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഒ​രു ഹാ​ൾ, ര​ണ്ടു​കി​ട​പ്പു​മു​റി​ക​ൾ, ബാ​ത്ത്റൂം, അ​ടു​ക്ക​ള എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അ​ധി​കം വീ​ടു​ക​ളും. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ചെ​റി​യ തെ​ങ്ങി​ന്‍റെ ഉ​യ​ര​ത്തി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് ക​ണ്ട് വി​റ​ങ്ങ​ലി​ച്ചു നി​ന്ന വീ​ട്ടു​കാ​രു​ടെ മു​ഖ​ത്ത് ഇ​ന്ന് ആ​ശ്വാ​സ​ത്തി​ന്‍റെ പൊ​ന്നും വെ​ട്ട​മാ​ണ്.

സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്ന വീ​ടു​നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ൻ​വ​ഴി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ 2,694 വീ​ടു​ക​ളാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച് താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ 4,267 വീ​ടു​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.