10 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, September 17, 2019 10:37 PM IST
മ​ങ്കൊ​ന്പ്: ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക് ഫോ​ഴ്സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 10 ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി തൃ​ക്കൊ​ടി​ത്താ​നം കോ​ട്ട​മു​റി കു​മാ​രം​ത​റ വീ​ട്ടി​ൽ അ​ല​ക്സ് സെ​ബാ​സ്റ്റി​യ​നെ (52) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കി​ട​ങ്ങ​റ പാ​ല​ത്തി​നു കി​ഴ​ക്കു ഭാ​ഗ​ത്തു​വ​ച്ചു ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ ആ​ന്‍റി നാ​ർ്ക്കോ​ട്ടി​ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സ് ഡി​വൈ​എ​സ്പി എം.​എ ന​സീ​റി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കാ​റി​ൽ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച നി​ല​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച് 22, 000 ഓ​ളം പാ​ക്ക​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ന്നീ​ട് പ്ര​തി​യെ രാ​മ​ങ്ക​രി പോ​ലീ​സി​നു കൈ​മാ​റി. വൈ​ദ്യ പ​രി​ശോ​ധ​ന​യ്്ക്കു​ശേ​ഷം ഇ​ന്നു പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് രാ​മ​ങ്ക​രി പോ​ലീ​സ് പ​റ​ഞ്ഞു. രാ​മ​ങ്ക​രി എ​സ്ഐ ആ​ന​ന്ദ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.