ദു​രി​ത​ങ്ങ​ളെ പൊ​രു​തി തോ​ൽ​പ്പി​ച്ച കൊ​ച്ചു​മോ​ൾ​ക്ക് ഇ​നി പു​തി​യ വീ​ട് ത​ണ​ലേ​കും
Wednesday, September 18, 2019 10:39 PM IST
ത​ക​ഴി: സ്വ​ന്തം ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് മു​ന്നി​ൽ പ​ത​റാ​തെ ജീ​വി​തം ന​യി​ച്ച കൊ​ച്ചു​മോ​ൾ​ക്കി​നി പു​തി​യ വീ​ടി​ന്‍റെ ത​ണ​ലി​ൽ അ​ന്തി​യു​റ​ങ്ങാം. ത​ക​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ ക​രി​ങ്ങോ​ട്ടു​ത​റ​യി​ൽ കൊ​ച്ചു​മോ​ൾ​ക്കാ​യി പു​തി​യ വീ​ടു നി​ർ​മി​ച്ച് ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഫ്ള​ഡ് വോ​ള​ന്‍റി​യേ​ർ​സ് ഫാ​മി​ലി​യും എ​ബ​നേ​സ​ർ ചാ​രി​റ്റി ഡ​വ​ല​പ്മെ​ന്‍റ് മൂ​വ്മെ​ന്‍റും സം​യു​ക്ത​മാ​യാ​ണ്. ഒ​പ്പം സ​ഹാ​യ​ഹ​സ്ത​വു​മാ​യി ഐ.​ആം ഫോ​ർ ആ​ല​പ്പി​യും ചേ​ർ​ന്നു.

2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ കൊ​ച്ചു​മോ​ളു​ടെ വീ​ടു​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​രി​സ​ര​വാ​സി​ക​ളോ​ടൊ​പ്പം സ​ജീ​വ​മാ​യി​രു​ന്നു വി​ധ​വ​യാ​യ ഈ ​വീ​ട്ട​മ്മ. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി കൊ​ച്ചു​മോ​ളാ​ണ് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ന​ൽ​കി​യി​രു​ന്ന​ത്. ഒ​രു കൊ​ച്ചു ഷെ​ഡി​ൽ ഇ​വ​ർ ഭ​ക്ഷ​ണം പാ​കം ചെ​യ്തു ന​ൽ​കി​യ​പ്പോ​ൾ ഒ​പ്പ​മു​ള്ള​വ​ർ ക​രു​തി​യി​രു​ന്ന​ത് അ​ത് പാ​ച​ക​പ്പു​ര മാ​ത്ര​മാ​ണെ​ന്നാ​യി​രു​ന്നു.

എ​ന്നാ​ൽ പി​ന്നീ​ടാ​ണ് ഇ​വ​രും മ​ന​സി​ലാ​ക്കു​ന്ന​ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന ആ ​ഷെ​ഡി​നു​ള്ളി​ലാ​ണ് ആ ​വീ​ട്ട​മ്മ ത​ന്‍റെ മൂ​ന്ന് കു​ട്ടി​ക​ളു​മാ​യി താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന്. ആ​റു​വ​ർ​ഷം മു​ന്പാ​ണ് കൊ​ച്ചു​മോ​ളു​ടെ ഭ​ർ​ത്താ​വ് യേ​ശു​ദാ​സി​ന്‍റെ മ​ര​ണം. മൂ​ത്ത മ​ക​നാ​യ അ​രു​ണ്‍ .വി.​രാ​ജ് കൂ​ലി​പ്പ​ണി​ക്ക് പോ​കു​ന്ന​തും കൊ​ച്ചു​മോ​ൾ വീ​ട്ടു ജോ​ലി​ക്കു പോ​കു​ന്ന​തു​മാ​ണ് വീ​ട്ടി​ലെ വ​രു​മാ​നം. ഇ​ള​യ മ​ക്ക​ളാ​യ അ​മി​ത്.​വി.​രാ​ജും, അ​ഖി​ൽ വി. ​രാ​ജും വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്.

സ്വ​ന്തം ക​ഷ്ട​പ്പാ​ടു​ക​ൾ പോ​ലും പ​ങ്കു​വെ​ക്കാ​തെ പ്ര​ള​യ​കാ​ല​ത്ത് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി കൈ ​മെ​യ്യ് മ​റ​ന്ന് പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​തി​രി​ച്ച കൊ​ച്ചു​മോ​ൾ​ക്ക് അ​ങ്ങ​നെ​യാ​ണ് ഒ​രു വീ​ടു വ​ച്ചു ന​ൽ​കു​വാ​ൻ ഇ​സി​ഡി​എ​മ്മു​മാ​യി ചേ​ർ​ന്ന് ഐ​ആം ഫോ​ർ ആ​ല​പ്പി​യു​ടെ പി​ന്തു​ണ​യോ​ടു​കൂ​ടി ഫ്ള​ഡ് വോ​ള​ന്‍റി​യേ​ഴ്സ് ഫാ​മി​ലി കൂ​ട്ടാ​യ്മ മു​ന്നോ​ട്ടു വ​രു​ന്ന​ത്. 650 സ്ക്വ​യ​ർ ഫീ​റ്റി​ൽ 4 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് വീ​ട് ന​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സ​ബ് ക​ള​ക്ട​ർ വി.​ആ​ർ കൃ​ഷ്ണ​തേ​ജ നി​ർ​വ​ഹി​ച്ചു.

വീ​ടി​ന്‍റെ മു​ന്നോ​ട്ടു​ള്ള എ​ന്താ​വ​ശ്യ​ങ്ങ​ൾ​ക്കും ഐ ​ആം ഫോ​ർ ആ​ല​പ്പി കൂ​ട്ടാ​യ്മ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സി​ഡി​എം ഡ​യ​റ​ക്ട​ർ സാം ​ചാ​ക്കോ, കെ.​എ​സ് ഏ​ബ്ര​ഹാം, ഫ്ള​ഡ് വോ​ള​ന്‍റി​യേ​ഴ്സ് ഫാ​മി​ലി അം​ഗ​ങ്ങ​ളാ​യ ദീ​പാ നാ​യ​ർ, സ​ത്യ​ൻ, ശ്രീ​ഹ​രി, അ​ഭി​ജി​ത്ത്, ജോ​സ​ഫ്, തി​മോ​തി, നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ സൃ​ഷ്ടി ക​ണ്‍​സ്ട്ര​ക്ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ അ​രു​ണ്‍, വി​ഷ്ണു, ജി​ബി​ൻ, മു​ബി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.