എ​ട​ത്വ ച​ക്ക മ​ഹോ​ത്സ​വം ന​ട​ത്തു​ന്നു
Wednesday, September 18, 2019 10:44 PM IST
എ​ട​ത്വ: ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ ഫെ​ഡ​റേ​ഷ​ൻ കു​ടും​ബ​ശ്രീ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി എ​ട​ത്വ​യി​ൽ ച​ക്ക മ​ഹോ​ത്സ​വം ന​ട​ത്തു​ന്നു. എ​ട​ത്വ ക​റു​ക​ക്ക​ളം ഹോ​ൾ​ഡിം​ഗ്സി​ന് എ​തി​ർ​വ​ശ​മു​ള്ള എ​ട​ത്തി​ൽ ബി​ൽ​ഡിം​ഗ്സി​ൽ ഇന്നു മു​ത​ൽ ഒ​ക്ടോ​ബ​ർ ര​ണ്ട് വ​രെ​യാ​ണ് ച​ക്ക മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ന​ട​ക്കു​ന്ന ച​ക്ക മ​ഹോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ച​ക്ക​യു​ടെ ഒൗ​ഷ​ധ​ഗു​ണ​മു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും കൂ​ടാ​തെ ച​ക്ക ഹ​ൽ​വ, ച​ക്ക​വ​ര​ട്ടി, ച​ക്ക​പു​ട്ടു​പൊ​ടി, ച​ക്ക ച​മ്മ​ന്തി​പ്പൊ​ടി, ച​ക്ക വെ​ളി​ച്ചെ​ണ്ണ​യി​ൽ വ​റു​ത്ത​ത്, ച​ക്ക ഐ​സ്ക്രീം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ക്കും.

കൂ​ടാ​തെ മ​ഹോ​ത്സ​വ ന​ഗ​രി​യി​ൽ ത​ന്നെ ത​യാ​റാ​ക്കു​ന്ന ച​ക്ക​പ്പാ​യ​സം, ച​ക്ക ഉ​ണ്ണി​യ​പ്പം എ​ന്നി​വ​യു​ടെ സ്വാ​ദ് നു​ക​രാ​നും വാ​ങ്ങാ​നും സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ന്ന​ര​വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന വി​യ​റ്റ്നാം ഏ​ത​ളി, ആ​യു​ർ​ജാ​ക്ക്, മു​ന്തി​യ ഇ​നം മാ​വ്, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ തൈ​ക​ളും ല​ഭി​ക്കു​ന്ന കാ​ർ​ഷി​ക കൂ​ട്ടാ​യ്മ​യും കൂ​ടാ​തെ ഒൗ​ഷ​ധ​മൂ​ല്യ​മു​ള്ള കൂ​ണ് ച​മ്മ​ന്തി​പ്പൊ​ടി, കൂ​ണ്‍ അ​ച്ചാ​ർ, ഫ്ര​ഷ്കൂ​ണ്‍, മി​ൽ​ക്കി കൂ​ണ്‍, കൂ​ണ്‍ സോ​പ്പ്, കൂ​ണ് ഓ​യി​ൽ, കൂ​ണ്‍ സ​മൂ​സ, പ്ര​കൃ​തി​ദ​ത്ത​മാ​യ തേ​ൻ, തോ​നു​ൽ​പ്പ​ന്ന​ങ്ങ​ളും മ​ഹോ​ത്സ​വ ന​ഗ​രി​യി​ൽ ല​ഭ്യ​മാ​ണ്.