പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം
Friday, September 20, 2019 10:12 PM IST
പൂ​ച്ചാ​ക്ക​ൽ: പാ​ണാ​വ​ള്ളി എം​എ​എം​എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ്വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ പാ​രീ​ഷ് ഹാ​ളി​ൽ ഇ​ന്നു ന​ട​ക്കു​ന്ന പ​രി​പാ​ടി എ.​എം ആ​രീ​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​മോ​ൻ ശ​ങ്കു​രി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മു​ഖ്യ പ്ര​ഭാ​ഷ​ണം മു​ൻ ഡി​ജി​പി​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​യു​മാ​യ ഹോ​ർ​മീ​സ് ത​ര​ക​ൻ നി​ർ​വ​ഹി​ക്കും. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പ്ര​ദീ​പ് കു​ട​യ്ക്ക​ൽ, തു​റ​വൂ​ർ എ​ഇ​ഒ ടി.​പി. ഉ​ദ​യ​കു​മാ​രി, വാ​ർ​ഡ് അം​ഗം രാ​ഗി​ണി ര​മ​ണ​ൻ, സി​നി​മാ ആ​ർ​ട്ടി​സ്റ്റ് വ​ർ​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി ആ​ദ​ര​വ്, മെ​ഡി​ക്ക​ൽ ക്യാ​ന്പ്, കേ​ശ​ദാ​നം, വി​ളം​ബ​ര ജാ​ഥ, ചി​ത്ര​ര​ച​ന മ​ത്സ​രം, കാ​രു​ണ്യ​നി​ധി, ശ​താ​ബ്ദി​ക്കു​ടു​ക്ക തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട് എ​ന്ന് സ്കൂ​ൾ പി​റ്റി​എ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.