മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ബി​നോ​യ് വി​ശ്വം
Saturday, September 21, 2019 11:01 PM IST
ആ​ല​പ്പു​ഴ: മ​ട​ങ്ങി​യെ​ത്തു​ന്ന പാ​വ​പ്പെ​ട്ട പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ത്യേ​ക ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​നോ​യ് വി​ശ്വം എം​പി. ആ​ല​പ്പു​ഴ പു​ന്ന​മ​ട​യി​ൽ ആ​രം​ഭി​ച്ച കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക്ഷേ​മ​നി​ധി​യി​ൽ പോ​ലും അം​ഗ​ത്വം ല​ഭി​ക്കാ​തെ ഇ​പ്പോ​ഴും നി​ര​വ​ധി പ്ര​വാ​സി​ക​ൾ ക​ഴി​യു​ന്നു​ണ്ട്. ഇ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ​കൂ​ടം പ​ല​പ്പോ​ഴും ത​യാ​റാ​കു​ന്നി​ല്ല. ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ കേ​ര​ള പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഇ​ന്ന് ആ​ശാ​ന്തി​യു​ടെ അ​ന്ത​രീ​ക്ഷ​മാ​ണ്. സ്വ​ദേ​ശി വ​ത്ക​ര​ണം, പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് നി​ല​നി​ൽ​പ് ഭ​യ​ന്ന് തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം ദി​നം പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഇ​ത്ത​ര​ക്കാ​രെ സം​ര​ക്ഷി​ക്കാ​ൻ പ​ദ്ധ​തി​ക​ളോ ന​യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​ത് പ്ര​വാ​സി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. സു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി. ​പ്ര​സാ​ദ്, ജി​ല്ല സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ്, ഇ.​ടി. ടൈ​സ​ൻ മാ​സ്റ്റ​ർ എം​എ​ൽ​എ, സി​പി​ഐ ജി​ല്ല അ​സി. സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ൻ, എ​ഐ​വൈ​എ​ഫ് ജി​ല്ല സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ൻ, പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​ലൈ​മാ​ൻ നി​ല​മേ​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​സി. വി​നോ​ദ്, ച​ല​ച്ചി​ത്ര താ​രം ജ​യ​ൻ ചേ​ർ​ത്ത​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 4.30ന് ​ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വം​ഗം കെ.​ഇ. ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.