ജ​ല​അ​ഥോ​റി​റ്റി​യി​ൽ വ്യാ​ജ​ര​സീ​ത് ന​ൽ​കി​യ​ത് സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​തം
Saturday, October 12, 2019 10:55 PM IST
ആ​ല​പ്പു​ഴ: ജ​ല​അ​ഥോ​റി​റ്റി​യി​ൽ വ്യാ​ജ​ര​സീ​ത് ന​ൽ​കി​യ​ത് സം​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ അ​വ​ധി​യാ​യ​തി​നാ​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​തി​യ ഹൗ​സ്ക​ണ​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1,060 രൂ​പ​യു​ടെ വ്യാ​ജ ര​സീ​ത് ജ​ല​ അ​ഥോ​റി​റ്റി​യി​ൽനി​ന്ന് ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് ന​ൽ​കി​യ​ത്.

സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ര​സീ​ത് അ​ച്ച​ടി​ച്ച സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ​യും ആ​ല​പ്പു​ഴ​യി​ലെ ജ​ല​അ​ഥോ​റി​റ്റി​യി​ലെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യും ര​സീ​ത് സൂ​ക്ഷി​പ്പു​കാ​രെ​യും അ​ടു​ത്ത​ദി​വ​സം ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം എ​ഫ്ഐ​ആ​ർ എ​ടു​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. കൂ​ടാ​തെ പ്ലം​ബിം​ഗ്, ക​രാ​ർ ജോ​ലി​ക്കാ​രെ​യും ചോ​ദ്യം ചെ​യ്യും. സ​ഗ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണ് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ച​ന്ദ്ര​ദാ​സ് നോ​ർ​ത്ത് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ഫോ​ർ​മാ​റ്റി​ൽ ര​സീ​തു​ക​ൾ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ അ​ച്ച​ടി​ച്ച് റോ​ളാ​യി ന​ന്പ​ർ ഇ​ട്ടാ​ണ് ജ​ല​അ​ഥോ​റി​റ്റി​യു​ടെ റ​വ​ന്യു വി​ഭാ​ഗ​ത്തി​നു രേ​ഖാ​മൂ​ലം ന​ൽ​കു​ന്ന​ത്.
ഇ​തേ ര​സീ​താ​ണ് വ്യാ​ജ​മാ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു മു​ന്പ് 2014-15സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലും ആ​ല​പ്പു​ഴ ഓ​ഫീ​സി​ൽ നി​ന്ന് ര​സീ​ത് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ന്ന് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ പ്ര​ശ്നം ഒ​തു​ക്കി തീ​ർ​ത്തു. ജീ​വ​ന​ക്കാ​ർ പ​ര​സ്പ​രം എ​ടു​ത്താ​ണ് തു​ക ഓ​ഫീ​സി​ൽ അ​ട​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം പോ​ലീ​സി​ന്‍റെ​യും ജ​ല​അ​ഥോ​റി​റ്റി​യു​ടെ​യും വി​ജി​ല​ൻ​സ് വി​ഭാ​ഗം ആ​ല​പ്പു​ഴ ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യാ​ജ ര​സീ​ത് ക​ണ്ടെ​ത്തി​യ​തും.