പൂ​ക്ക​ണി​യൊ​രു​ക്കി കാ​ന്പ​സ് പൂ​ന്തോ​ട്ടം
Saturday, October 12, 2019 10:58 PM IST
ചേ​ർ​ത്ത​ല: പൂ​ത്തു​വി​ട​ർ​ന്ന് സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ബ​ന്തി​ത്തോ​ട്ടം. ഓ​ണം സീ​സ​ണ്‍ ക​ണ​ക്കാ​ക്കി തു​ട​ങ്ങി​യ കൃ​ഷി കാ​ല​വ​ർ​ഷം ക​ടു​ത്ത​തോ​ടെ പൂ​വി​ടാ​ൻ വൈ​കി. എ​ങ്കി​ലും എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​രു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​വും ക​ഠി​ന​പ്ര​യ​ത്ന​വും വെ​റു​തെ​യാ​യി​ല്ല. വെ​യി​ൽ വ​ന്ന​തോ​ടെ ചെ​ടി​ക​ൾ പൂ​ത്തു. കാ​ന്പ​സി​ൽ ഒ​രു ബ​ന്തി​പ്പൂ​ക്ക​ളം ത​ന്നെ​യൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ ഈ ​ചെ​ടി​ക​ൾ.

ഡി​വി​ൻ ജോ​ർ​ജ് കു​ര്യ​ൻ, വൈ​ശാ​ഖ്, ഫ്ര​ഡി നി​ക്സ​ൽ, ഗ​ണേ​ഷ്, മ​റി​യം ജോ​നാ, അ​പ​ർ​ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പൂ​ക്കൃ​ഷി​ക്കു പി​ന്നി​ൽ. ഡോ. ​ടെ​നി ഡേ​വി​ഡ്, ഡോ. ​സീ​ന കു​ര്യ​ൻ എ​ന്നീ അ​ധ്യാ​പ​ക​ർ മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ല്കി.